ഡിക്യുവിന് സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് പായാൻ പുതിയ സാരഥി; റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി സ്വന്തമാക്കി താരം
ആഡംബര വാഹനങ്ങളുടെ വലിയ ശേഖരമുള്ള സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന് ഗാരജിലില്ലാത്ത കാറുകളില്ലെന്ന് വേണം പറയാന്‍. അക്കൂട്ടത്തിലേക്ക് പുത്തനൊരു വണ്ടി കൂടി വാങ്ങിയിരിക്കുകയാണ് ഡിക്യു. ഇത്തവണ കൊണ്ടു വന്നിരിക്കുന്നത് ഒരു സെക്കന്‍ഡ് ഹാന്‍ഡ് എസ്യുവിയാണ്. ഇന്ത്യയില്‍ കിട്ടാവുന്നതില്‍ വെച്ച് അപൂര്‍വങ്ങളില്‍ അപൂര്‍വമായ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയാണ് ദുല്‍ഖര്‍ സല്‍മാന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. ഇതിനെന്താണ് ഇത്ര പ്രത്യേകത എന്നല്ലേ, 5.0 ലിറ്റര്‍ V8 സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമായി വരുന്ന റേഞ്ച് റോവര്‍ L322 എസ്യുവിയുടെ അപൂര്‍വ മോഡലുകളില്‍ ഒന്നാണിത്.
