breaking-news gulf

ലുലു ഗ്രൂപ്പിൽ ഒട്ടേറെ ജോലി സാധ്യതകൾ; ദുബായിലും വടക്കൻ എമിറേറ്റുകളിലുമായി 15 പുതിയ ലുലു ശാഖകളെത്തും; മിഡിൽ ഈസ്റ്റിലേക്ക് നിരവധി ഒഴിവുകൾ; അഭിമുഖം 24 തൃശൂർ ഹയാത്ത് കൺവെൻഷൻ സെന്ററിൽ

അബുദാബി : ∙ ലുലു ഗ്രൂപ്പിൽ ഒട്ടേറെ ജോലി സാധ്യതകൾ. യുഎഇയിലും സൗദിയിലും ഉടൻ ആരംഭിക്കുന്ന പുതിയ റീട്ടെയിൽ ശാഖകളിലേക്ക് ആയിരക്കണക്കിന് ജീവനക്കാരെയാണ് ആവശ്യമായി വരിക. ദുബായിലും വടക്കൻ എമിറേറ്റുകളിലുമായി 15 പുതിയ ലുലു ശാഖകളാണ് വരുന്നത്. യുഎഇയിലെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും നഗര പ്രാന്തപ്രദേശങ്ങളിലേക്ക് ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ആ പ്രദേശങ്ങൾ കണ്ടെത്തി ഹൈപ്പർമാർക്കറ്റും എക്സ്പ്രസ് സ്റ്റോറും ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി ലുലു ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ എം.എ. യൂസഫലി പറഞ്ഞു.

ദുബായ്, അബുദാബി, ഷാർജ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലെ ജനസംഖ്യ ക്രമാതീതമായി വർധിച്ചതിന് കാരണം വിദേശ തൊഴിലാളികളുടെ വൻതോതിലുള്ള വരവാണ്. നഗരങ്ങളിലെ ഡൗൺ ടൗണുകളിലും സെൻട്രൽ ഡിസ്ട്രിക്ടുകളിലും ഉയർന്ന വാടക ഉള്ളതിനാൽ അതും ട്രാഫിക്കും മറികടക്കാൻ പലരും താമസത്തിന് പ്രാന്തപ്രദേശങ്ങളാണ് ഇഷ്ടപ്പെടുന്നത്.

യുഎഇയിലെ ജനസംഖ്യാ വർധനയോടെ ഗ്രൂപ്പിന് ഇവിടെ വളരാനുള്ള മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ലുലു റീട്ടെയിൽ സിഇഒ സെയ്ഫി രൂപാവാല പറഞ്ഞു. ഞങ്ങൾ ഒട്ടേറെ ഡെവലപർമാരുമായി ചർച്ചയിലാണ്. അവർ ഞങ്ങൾക്ക് അവസരം നൽകുകയും യുഎഇയിൽ എല്ലായിടത്തും ലുലു ലഭിക്കാൻ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നു. യുഎഇയിൽ ലുലുവിന് 30 പദ്ധതികൾ ചർച്ചയിലുണ്ട്. എന്നാൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയും സൗദിയുമാണ് റീട്ടെയിലർമാരുടെ ശ്രദ്ധാകേന്ദ്രം. ലുലു പാൻ-ജിസിസിയിലെ ഒന്നാം നമ്പർ റീട്ടെയിലർ ആണ്. അതിനാൽ സൗദിയിൽ കൂടുതൽ വളർച്ച കൈവരിക്കേണ്ടതുണ്ട്. ഞങ്ങൾ ചെറുകിട നഗരങ്ങളിലേയ്ക്ക് പോകുന്നു. ജനസംഖ്യയും ജനസാന്ദ്രതയും അനുസരിച്ച് ലുലു ഔട്ട്ലെറ്റുകളുടെ വലുപ്പം ഞങ്ങൾ തീരുമാനിക്കും.

സൗദിയിൽ ഞങ്ങൾക്ക് 37 സ്റ്റോറുകൾ കൂടി വരുന്നുണ്ട്. 2028 നകം സൗദിയിൽ ഇടത്തരം കാലയളവിൽ 100 ​​സ്റ്റോറുകൾ തുറക്കുകയാണ് ലക്ഷ്യം. 16 നഗരങ്ങളിൽ മാത്രമേ ഞങ്ങളുടെ സാന്നിധ്യമുള്ളതിനാലും വളരാൻ വലിയ ഇടമുള്ളതിനാലും അവിടെ ശ്രദ്ധ പതിപ്പിക്കുന്നു. സൗദിയുടെ വിഷൻ 2030-ൽ രാജ്യത്ത് കൂടുതൽ ചിട്ടയായ റീട്ടെയ്ൽ നടത്താനാണ് ഒരു ഗ്രൂപ്പെന്ന നിലയിൽ 31 നഗരങ്ങളെ തിരിച്ചറിഞ്ഞത്. യുഎഇ, സൗദി, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ലുലു പുതിയ റീട്ടെയിൽ സ്റ്റോറുകൾ തുറക്കുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. വലുപ്പമനുസരിച്ച് ഓരോ സ്റ്റോറിനും അതിന്റേതായ ആവശ്യകതകളുണ്ട്. ഒരു ഹൈപ്പർമാർക്കറ്റിൽ ശരാശരി 290 ജീവനക്കാരും എക്സ്പ്രസ് സ്റ്റോറിൽ 55 പേരും ഒരു മിനി മാർക്കറ്റിൽ മൂന്ന് പേരും ജോലി ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ വർഷം ലുലു ഐപിഒ പ്രോസ്പെക്ടസിൽ വെളിപ്പെടുത്തിയിരുന്നു.

അതേസമയം ഇന്ത്യയ്ക്ക് പുറത്തേക്ക് ജോലി അന്വേഷിക്കുന്നവർക്ക് മിഡിൽ ഈസ്റ്റിലേക്ക് നിരവധി തൊഴിൽ ഓഫറുമായി എത്തുകയാണ് ലുലു ഗ്രുപ്.വിദേശത്തെക്ക് തൊഴിൽ അന്വേഷിക്കുന്നവർക്ക് എക്സിക്യൂട്ടീവ് തസ്തിക മുതൽ കാഷ്യർ,സെയിൽസ്മാൻ,ഷെഫ് , കാർപെന്റർ തുടങ്ങി നിരവധി തസ്തികകളിലാണ് അവസരം ഒരുങ്ങുന്നത്. 35 വയസ്സാണ് മിനിമം പ്രായ പരിധി. എം ബി എ ബിരുദധാരികൾക്ക് മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിൽ ആപേക്ഷികം – കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യമാണ്

അക്കൗണ്ടെന്റ്

എം കോം ബിരുദധാരികൾക്ക് അക്കൗണ്ടെന്റ് തസ്തികയിൽ അപേക്ഷിക്കാം. 3 വർഷം മിനിമം പ്രവർത്തി പരിചയമുള്ള 30 വയസ് കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം

ഐ ടി സപ്പോർട്ട് സ്റ്റാഫ്

ബിസിഎ / ബി എസ്‌ സി ബിരുദധാരികൾക്ക് ആപേക്ഷികം 3 വര്ഷം പ്രവൃത്തി പരിചയം നിർബന്ധം. 30 വയസ്സിനുള്ളിൽ ഉള്ള അപേക്ഷകർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം

ഗ്രാഫിക് ഡിസൈനർ

3 വര്ഷം പ്രവർത്തി പരിചയം , 30 വയസ് തികയാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം

കാഷ്യർ /സെയിൽസ് മാൻ

മിനിമം രണ്ട് വർഷത്തെ പ്രവർത്തി പരിചയം , ഗാര്മെന്റ് സാരി , ഫുട്‍വെയർ , ഇലട്രോണിക്‌സ് , ഹൌസ് ഹോൾഡ് , സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
പ്ലസ് ടു ക്വാളിഫിക്കേഷൻ ഉള്ള 20 നും 28നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

സൗത്ത് ഇന്ത്യൻ കുക്ക്

സാൻഡ് വിച്ച് , ഷവർമ മേക്കർ , സ്നാക് / സാലഡ് മേക്കർ തസ്തികയിലേക്ക് അപേക്ഷിക്കാം .5 വർഷമാണ് പ്രവർത്തി പരിചയം . 35 വയസിനുള്ളിൽ ഉള്ള അപേക്ഷകർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം കൂടാതെ ടൈലർ , ഇലക്ട്രിഷൻ , കാർപെന്റെർ , സെക്യൂരിറ്റി ഹെവി ഡ്രൈവർ തുടങ്ങിയ തസ്തികകളിലും നിരവധി തൊഴിൽ അവസരം ഒരുങ്ങുന്നു .തൃശ്ശൂരിലെ ലുലു ഹയാത്ത് കൺവെൻഷൻ സെന്ററിലാണ് ഈ മാസം 24 ന് വാൽക് ഇൻ ഇന്റർവ്യൂ നടക്കുന്നത് .

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video