കെഎസ്ആർടിസി ജീവനക്കാർക്ക് ഇനി ഒന്നാം തീയതി ശമ്പളം; വാക്ക് പാലിച്ചിരിക്കുമെന്ന് ഗണേഷ് കുമാർ
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ ഇനി മുതൽ ശമ്പളത്തിനായി കാത്തിരിക്കേണ്ടന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാര്. എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഈ മാസത്തെ ശമ്പളം തിങ്കളാഴ്ച വൈകുന്നേരം മുതൽ അക്കൗണ്ടിൽ എത്തും. സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്പളം നൽകുക.10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകി. മാസം തോറും 50 കോടി സർക്കാർ തുടർന്നു നൽകും. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നത്. എസ്ബിഐയിൽ നിന്ന് 100 കോടിയുടെ
