ന്യൂഡൽഹി: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിലാണ് നടപടി. തിങ്കളാഴ്ച രാത്രി ബംഗളൂരുവിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത്.
നിയമവിരുദ്ധവും തീവ്രവാദപരവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്തിനായി ചില സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് വരികയാണെന്നും ഇഡി അറിയിച്ചു. ഇപ്പോഴത്തെ നടപടി അതിന്റെ ഭാഗമാണെന്നും ഇഡി വ്യക്തമാക്കി.
Leave feedback about this