കന്യാസ്ത്രീകൾ ജയിൽ മോചിതർ; നന്ദി അറിയിച്ച് കുടുംബം
ഛത്തീസ്ഗഢ്: മതപരിവർത്തനം ആരോപിച്ച് 9 ദിവസമായി ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾ ജയിൽ മോചിതരായി. എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. 9 ദിവസം നീണ്ട ജയിൽ വാസങ്ങൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും ഒടുവിലാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപയുടെ ബോണ്ട് ,ആൾജാമ്യം , രാജ്യം വിട്ട് പോകരുത് എന്നിവയാണ്എന്നിവയോടെയണ് കോടതി മോചനം അനുവദിച്ചിരിക്കുന്നത്. സിസ്റ്റർ പ്രീതി ഫ്രാൻസിസ്, വന്ദന ജോർജ് എന്നിവരാണ് ജയിൽ മോചിതരാകുന്നത്. സത്യം ജയിച്ചെന്ന് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും കന്യാസ്ത്രീകളുടെ ബന്ധുക്കളും പ്രതികരിച്ചു.