മോഹന ഒരുക്കത്തിലാണ്, വിജയനില്ലാത്ത ആദ്യ ജപ്പാന്‍ യാത്രയ്ക്കായി
കൊച്ചി: വിജയനില്ലാതെ ആദ്യ വിദേശയാത്രയ്ക്കൊരുങ്ങുകയാണ് മോഹന. കടവന്ത്ര ഗാന്ധിനഗര്‍ ശ്രീ ബാലാജി കോഫി ഹൗസില്‍നിന്ന് ലോകസഞ്ചാരത്തിനിറങ്ങി പ്രശസ്തരായ കെ ആര്‍ വിജയന്‍-മോഹന ദമ്പതികള്‍ യാത്രയിലൂടെയാണ് ശ്രദ്ധനേടിയത്. എന്നാല്‍ വിജയന്റെ മരണത്തോടെ മോഹന ഒറ്റക്കായെങ്കിലും യാത്രകള്‍ അവസാനിക്കുന്നില്ല. ഇന്ന് വിജയനില്ലാതെ ആദ്യ ജപ്പാന്‍ യാത്രയ്‌ക്കൊരുങ്ങുകയാണ് മോഹന. ചായക്കടയിലെ വരുമാനമായിരുന്നു യാത്രയ്ക്ക് ഉപയോഗിച്ചത്. 2021ലെ റഷ്യ യാത്രയ്ക്കുശേഷം വിജയന്‍ ഹൃദയാഘാതംമൂലം മരിച്ചു. അതിനുശേഷം ഇപ്പോഴാണ് യാത്രയ്ക്ക് അവസരമൊരുങ്ങുന്നത്. ബാലാജി കോഫി ഹൗസിന് അവധി നല്‍കി മാര്‍ച്ച് 22ന് മോഹന ജപ്പാന്‍,