ഇറ്റലിക്ക് പിന്നാലെ പിന്നാലെ പോളണ്ടിലും ലുലു ഗ്രൂപ്പ് പ്രവർത്തനം വ്യാപിപ്പിക്കുന്നു
വാഴ്സാ: റീട്ടെയ്ൽ വ്യവസായ രംഗത്ത് സമാനതകളില്ലാത്ത സേവനവുമായി ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്ന ലുലു, മധ്യയൂറോപ്പ്യൻ ദേശത്ത് കൂടി സാന്നിദ്ധ്യം ശക്തമാക്കി. വടക്കൻ ഇറ്റലിക്ക് പുറമേ പോളണ്ടിലും പുതിയ പദ്ധതികൾക്ക് ധാരണയായി. പോളണ്ടിന്റെ കാർഷിക മേഖലയ്ക്ക് കൂടി കൈത്താങ്ങാകുന്ന പദ്ധതികൾക്കാണ് ലുലു തുടക്കമിട്ടിരിക്കുന്നത്. വികസന നയങ്ങളുടെ ഭാഗമായി രണ്ട് നിർണ്ണായക കരാറുകളിൽ പോളണ്ട് സർക്കാരുമായി ലുലു ഗ്രൂപ്പ് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. രണ്ടായിരത്തിലധികം തടാകങ്ങളുള്ളതും പോളണ്ടിന്റെ വടക്കൻ പ്രദേശമായ മസൂറിയൻ ലേക്ക് ഡിസ്ട്രിക്റ്റിലേക്ക് മിഴിതുറക്കുന്ന ഓൾസ്റ്റൈൻ മസൂറി എയർപോർട്ടിലാണ് ലുലു ഗ്രൂപ്പിന്റെ മധ്യയൂറോപ്പ്യൻ
