ഇന്ത്യൻ ഫാഷൻ ഇൻഡസ്ട്രയിലെ സുസ്ഥിരതയ്ക്കുള്ള അവാർഡ് - സർക്കുലർ ഡിസൈൻ ചലഞ്ച് അന്താരാഷ്ട്ര തലത്തിലേക്ക്
ലോകമെമ്പാടുമുള്ള ഫാഷൻ ഡിസൈൻ പ്രതിഭകൾക്ക് ഒരു ആഗോള പ്ലാറ്റ്ഫോം നൽകുക എന്ന ലക്ഷ്യത്തോടെ, സർക്കുലർ ഡിസൈൻ ചലഞ്ച് (CDC) ലോകമെമ്പാടുമുള്ള വിപുലീകരണം പ്രഖ്യാപിച്ചു, ലാക്മെ ഫാഷൻ വീക്കിന്റെയും ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടേയും ( ഫഡ്‌സി) യുടെയും വരാനിരിക്കുന്ന സീസണിൽ ഈ വർഷത്തെ ചലഞ്ച് പര്യവസാനിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നെക്സ്റ്റ്-ജെൻ ഫാബ്രിക് ബ്രാൻഡായ ആർ- ഇലാൻ (R|ElanTM ) ഇന്ത്യയിലെ ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച്, ഇക്കോ-ഫ്രണ്ട്‌ലി ക്രിയേറ്റീവുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആഗോളതലത്തിൽ ഫാഷൻ വ്യവസായത്തിന്റെ ഹരിതവും സുസ്ഥിരവുമായ ഭാവിയാണ് സർക്കുലർ ഡിസൈൻ ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്.
ഫാഷൻ വ്യവസായത്തിന്റെ എല്ലാ മേഖലകളിലും സുസ്ഥിരതയ്ക്കു വേണ്ടിയുള്ള അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് വർഷം മുമ്പാണ് റിലയൻസ് സർക്കുലർ ഡിസൈൻ ചലഞ്ച് എന്ന ആശയത്തിന് തുടക്കമിട്ടത്. പിന്നീട് യുഎൻ ഇൻ ഇന്ത്യ , ലാക്മേ ഫാഷൻ വീക്ക് എന്നിവയുടെ പങ്കാളിത്തത്തിലൂടെ ഫാഷന്റെ മണ്ഡലത്തിനുള്ളിൽ പരിവർത്തനാത്മക ആശയങ്ങൾ നേടിയെടുക്കാൻ സി ഡി സി ക്ക് സാധിച്ചു. അതിനുശേഷം, ഇന്ത്യയുടെ ഫാഷൻ വ്യവസായത്തെ പരിസ്ഥിതി ബോധത്തിലേക്ക് നയിക്കുന്നതിൽ സർക്കുലർ ഡിസൈൻ ചലഞ്ച് നിർണായകമായി.
ഈ വർഷം, യുകെ, യൂറോപ്പ്, ഏഷ്യ- പസഫിക് മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന മത്സരം, ലോകമെമ്പാടുമുള്ള ഡിസൈനർമാർക്ക് ക്ഷണം നൽകിക്കൊണ്ട് ഒരു ആഗോള മത്സരമാണ് ലക്ഷ്യമിടുന്നത്. ബയോഡീഗ്രേഡബിലിറ്റി, ഡ്യൂറബിലിറ്റി, ഉൽപ്പന്നങ്ങളുടെ മൾട്ടി-ഫങ്ഷണാലിറ്റി എന്നിവ പോലുള്ള നിർണായക പാരാമീറ്ററുകളിൽ ഡിസൈൻ ചലഞ്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
യുകെ, യൂറോപ്പ്, ഏഷ്യ- പസഫിക് എന്നിവിടങ്ങളിൽ നിന്നുള്ള ഫൈനലിസ്റ്റുകൾ ഒക്ടോബറിൽ ഇന്ത്യയിലെ ന്യൂഡൽഹിയിലേക്ക് എത്തും, ഇന്ത്യൻ ഫൈനലിസ്റ്റുകൾക്കൊപ്പം ലാക്മെ ഫാഷൻ വീക്കിൽ അവരുടെ വർക്കുകൾ ജൂറിക്ക് കൈമാറും. സിഡിസി വിജയിക്ക് 15 ലക്ഷം രൂപയുടെ ഫണ്ടിംഗും സിഡിസി ട്രോഫിയും ആറ് മാസത്തെ മെന്റർഷിപ്പ് പ്രോഗ്രാമും കൂടാതെ 2024 മാർച്ചിൽ ലാക്‌മെ ഫാഷൻ വീക്കിൽ ഒരു സ്റ്റാൻഡ്-എലോൺ ഷോകേസും ലഭിക്കും. റണ്ണറപ്പിന് 5 ലക്ഷം രൂപയുടെ ഫണ്ടിംഗും മെന്റർഷിപ്പ് പ്രോഗ്രാമും ലഭിക്കും.