LogoLoginKerala

ഇന്ത്യ സന്ദർശനം നടത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ; ഈ സന്ദർശനം ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃ‍ഢമാക്കും; എം.എ യൂസഫലി

 
BJP

ഇന്ത്യ സന്ദർശനം നടത്തി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. ഈ സന്ദർശനം ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃ‍ഢമാക്കുമെന്ന് എം.എ യൂസഫലി പറഞ്ഞു. ചരിത്രപരമായ ബന്ധമാണ് സൗദിയും ഇന്ത്യയും തമ്മിലുള്ളത്.

ആയിരകണക്കിന് വർഷങ്ങളായുള്ള ശക്തമായ ബന്ധമാണത്. വ്യാപാരരംഗത്തും ഈ സൗഹൃദം വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരനയങ്ങൾ കൂടുതൽ ലളിതമാക്കുകയും കൂടുതൽ ഉദാവത്കരണത്തിന് വഴിതുറക്കുകയും ചെയ്തു.

വിദേശ, എൻആർഐ നിക്ഷേപങ്ങൾക്കുള്ള നിയന്ത്രണങ്ങൾ‌ കൂടുതൽ ലളിതമാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, വിസ ചട്ടങ്ങളിലും നിക്ഷേപങ്ങളിലും കൂടുതൽ ഇളവുകൾ കൊണ്ടുവന്നത് സൗദിയിലും വലിയ മുന്നേറ്റത്തിന് കാരണമായി. ഹിസ് ഹൈനസ് മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശനം ഇന്ത്യ-സൗദി സാമ്പത്തിക രംഗത്തെ പുതിയ മുന്നേറ്റങ്ങളുടെ ഊർജ്ജമാകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ദില്ലിയിൽ പറഞ്ഞു.