archive

Category Added in a WPeMatico Campaign

archive feed

അന്തരിച്ച ചലച്ചിത്ര സംവിധായകൻ കെ. ജി. ജോർജിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച ചലച്ചിത്ര സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം ഇന്ന് വൈകീട്ട് 4.30 ന് കൊച്ചി രവിപുരം ശ്മാനത്തിൽ നടക്കും. ഞായറാഴ്ചയായിരുന്നു വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു കെ. ജി. ജോർജ് മരണപ്പെട്ടത്. പല തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ച പ്രതിഭയാണ് കെ.ജി. ജോർജ്. കെ. ജി. ജോർജിന്റെ നിര്യാണത്തിൽ സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ നിര്യാണത്തിൽ അനുശോചിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം

Read More
archive feed

ഇന്ത്യയിലുള്ള കനേഡിയൻ പൗരൻമാർ കൂടുതൽ ജാഗ്രത പാലിക്കണം; കാനഡ

ഇന്ത്യയിലുള്ള കനേഡിയൻ പൗരൻമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കാനഡ. കനേഡിയൻ പൗരൻമാർക്കുള്ള യാത്ര മാർഗനിർദേശം അഞ്ച് ദിവസത്തിനിടെ രണ്ടാംതവണയാണ് കാനഡ പുതുക്കുന്നത്. സമൂഹമാധ്യമങ്ങളിലും അല്ലാതെയും പ്രതിഷേധത്തിന് ആഹ്വാനമുണ്ടെന്ന് മാർഗനിർദേശത്തിൽ പറയുന്നു. അതേസമയം, പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക് കാനഡ സുരക്ഷ ശക്തമാക്കി. ഇന്ത്യയുടെ ഹൈക്കമ്മിഷൻ ഓഫിസ്, കോൺസുലേറ്റുകൾ എന്നിവിടങ്ങളിലേക്ക് ഖലിസ്ഥാനികൾ പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിന് മുമ്പിൽ ബാരിക്കേട് നിരത്തിയിട്ടുണ്ട്. ഇന്ത്യ – കാനഡ ബന്ധം കൂടുതൽ വഷളായതായാണ് നിലവിലുള്ള

Read More
archive feed

നിയമസഭ കയ്യാങ്കളിക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ

നിയമസഭ കയ്യാങ്കളിക്കേസിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തുടരന്വേഷണത്തിൽ കൂടുതൽ പ്രതികളെ ഉള്‍പ്പെടുത്താതെയാണ് റിപ്പോർട്ട് നൽകിയത്. ആറ് എൽഡിഎഫ് നേതാക്കളാണ് കേസിൽ പ്രതികള്‍. തുടരന്വേഷണത്തിന്റെ ഭാഗമായി 11 പേരുടെ മൊഴിയെടുത്തതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സഭയിൽ നടന്ന സംഘർഷത്തിനിടെ പരിക്കേറ്റ വനിതാ എംഎൽഎമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേകം കേസെടുക്കുമെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. മ്യൂസിസം പൊലീസിൽ കേസെടുക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയെ അറിയിച്ചു. 145K Share Facebook

Read More
archive feed

കരിപ്പൂരില്‍ മൂന്ന് കോടിയുടെ സ്വര്‍ണം പിടികൂടി; അഞ്ച് പേര്‍ കസ്റ്റഡിയില്‍

കരിപ്പൂരില്‍ വൻ സ്വര്‍ണ വേട്ട. മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീര്‍, മുഹമ്മദ് മിഥിലാജ്, ചേലാര്‍ക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീര്‍, അബ്ദുല്‍ സക്കീര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 5460 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇന്ന് മാത്രം ആറ് പേരാണ് പിടിയിലായത്. ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്നാണ് പ്രതികള്‍ കരിപ്പൂരിലെത്തിയത്. റിയാദില്‍ നിന്നെത്തിയ മുഹമ്മദ് ബഷീര്‍

Read More
archive feed

വനിത ലോട്ടറി വില്‍പ്പനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കണ്ണൂരില്‍ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും: വനിതാ കമ്മിഷന്‍

വനിത ലോട്ടറി വില്‍പ്പനക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് പഠിക്കുന്നതിനായി കണ്ണൂരില്‍ പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാതല സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അംഗം. സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വനിതകളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗിന് തിരുവനന്തപുരത്ത് തുടക്കമിട്ടു കഴിഞ്ഞു. രാസലഹരി ഉപയോഗം, സാമൂഹിക മാധ്യമ സ്വാധീനം തുടങ്ങിയവ കുടുംബ ബന്ധങ്ങളെ

Read More
archive feed

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കാമുകൻ പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷംനൽകി കൊന്ന കേസിലാണ് ജാമ്യം. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിയെ ഇനിയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍വെയ്‌ക്കേണ്ടന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം നല്‍കിയത്. അതിനിടെ, കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്കു മാറ്റണമെന്ന ഹര്‍ജി പരിഗണിക്കുന്നത് മറ്റൊരുദിവസത്തേക്ക് മാറ്റിവെച്ചു. കേസിലെ മറ്റുപ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. 145K Share Facebook

Read More
archive feed

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ; ഇന്ത്യൻ തീരത്തേക്ക് പ്രവേശിച്ചു

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ, ഇന്ത്യൻ തീരത്തേക്ക് പ്രവേശിച്ചു. ഷെൻഹുവ 15 എന്ന ചൈനീസ് കപ്പൽ വിഴിഞ്ഞം തീരത്ത് നങ്കൂരമിടാതെ, മുംബൈയിലെ, മുന്ദ്രാ തുറമുഖത്തേക്ക് നീങ്ങുകയാണ്. നാലാം തീയതി കപ്പൽ തിരികെ വിഴിഞ്ഞത്ത് എത്തില്ലെന്ന് ഉറപ്പായതോടെ പത്താം തീയതിയോടെ ചടങ്ങ് നടത്താനാണ് നിലവിലെ ആലോചന. ആഗസ്റ്റ് 31ന് ചൈനയിലെ ഷാങ്ഹായ് തീരത്ത് നിന്ന പുറപ്പെട്ട ഷെൻഹുവ 15 കേരളാ തീരത്തിന് തൊട്ടടുത്ത് അന്താരാഷ്ട്ര കപ്പൽ ചാനലിലൂടെയാണ് നീങ്ങുന്നത്. ഇന്നലെയാണ് ഇന്ത്യൻ തീരത്തേക്ക് കപ്പലെത്തിയത്. പക്ഷെ വിഴിഞ്ഞം തുറമുഖത്തേക്ക്

Read More
archive feed

സിപിഎം നേതാവ് എം കെ കണ്ണൻ ഇ ഡി ഓഫീസിൽ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ, സിപിഎം നേതാവ് എം കെ കണ്ണൻ ഇ ഡി കൊച്ചി ഓഫീസിൽ. തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമാണ് കണ്ണൻ. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉടൻ ചോദ്യംചെയ്യലുണ്ടാകുമെന്നാണ് വിവരം. എം കെ കണ്ണൻ  പ്രസിഡന്റായി തുടരുന്ന തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്. കോടികളുടെ ഇടപാട് രേഖകൾ കഴിഞ്ഞ ദിവസം നടത്തിയ റെയിഡിൽ പിടിച്ചെടുത്തിരുന്നു.

Read More
archive feed

ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിന്റെ ജാമ്യം രണ്ട് മാസത്തേക്ക് കൂടി നീട്ടി

ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ ജാമ്യം നീട്ടി. സുപ്രിം കോടതിയാണ് രണ്ട് മാസത്തേക്ക് കൂടി ജാമ്യം നീട്ടിയത്. എം ശിവശങ്കറിന്റെ ആവശ്യപ്രകാരമാണ് നടപടി. ചികിത്സാ പരമായിട്ടുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യ ഹർജി. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ശിവശങ്കറിന് സുപ്രിം കോടതി ആദ്യം രണ്ട് മാസത്തെ ജാമ്യം അനുവദിച്ചത്. നട്ടെല്ലിന്റെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു ഇടക്കാല ജാമ്യം. അന്വേഷണത്തിൽ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, ജാമ്യ കാലയളവിൽ തന്റെ വീടിനും, ആശുപത്രിക്കും, ആശുപ്രതി

Read More
archive feed

സസ്ഥാനത്ത് വ്യാപക ഇ.ഡി പരിശോധന

കൊച്ചി: സംസ്ഥാനത്തെ മുൻ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇ.ഡി. റൈഡ്. നാല് ജില്ലകളിലെ പണ്ട്രണ്ട് കേന്ദ്രങ്ങങ്ങളിലാണ് പരിശോധന. അന്വേഷണം ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷവും സാമ്പത്തിക ഇടപാട് നടത്തിയെന്നു കണ്ടെത്തെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഒരു വർഷം മുൻപാണ് സംസ്ഥാന വ്യാപകമായും അതുപോലെ രാജ്യവ്യാപകമായും പിഎഫ്ഐ നേതാക്കൾക്ക് എതിരെ അന്വേഷണം നടത്തുകയും നിരവധി അറസ്റ്റ് ഉണ്ടാകുകയും ചെയ്തത്. അതിന് പിന്നാലെ ഇ.ഡി ഇതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾക്ക് എതിരെ കേസ് എടുത്തിരുന്നു. ഖത്തർ അടക്കമുള്ള വിദേശ

Read More