LogoLoginKerala

സസ്ഥാനത്ത് വ്യാപക ഇ.ഡി പരിശോധന

 
ED

കൊച്ചി: സംസ്ഥാനത്തെ മുൻ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇ.ഡി. റൈഡ്. നാല് ജില്ലകളിലെ പണ്ട്രണ്ട് കേന്ദ്രങ്ങങ്ങളിലാണ് പരിശോധന. അന്വേഷണം ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷവും സാമ്പത്തിക ഇടപാട് നടത്തിയെന്നു കണ്ടെത്തെത്തിയെന്നാണ് റിപ്പോർട്ടുകൾ.

ഒരു വർഷം മുൻപാണ് സംസ്ഥാന വ്യാപകമായും അതുപോലെ രാജ്യവ്യാപകമായും പിഎഫ്ഐ നേതാക്കൾക്ക് എതിരെ അന്വേഷണം നടത്തുകയും നിരവധി അറസ്റ്റ് ഉണ്ടാകുകയും ചെയ്തത്. അതിന് പിന്നാലെ ഇ.ഡി ഇതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾക്ക് എതിരെ കേസ് എടുത്തിരുന്നു.

ഖത്തർ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപ കള്ളപ്പണം ഹവാലാപ്പണമായി  പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ചില വ്യക്തികളുടെ പേരിലേക്ക് വരികയും അത് പിന്നെ അവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റപ്പെടുകയും ചെയ്‌തെന്നാണ് ഇ.ഡി കണ്ടെത്തിയത്.