LogoLoginKerala

സിപിഎം നേതാവ് എം കെ കണ്ണൻ ഇ ഡി ഓഫീസിൽ

 
kannan

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ, സിപിഎം നേതാവ് എം കെ കണ്ണൻ ഇ ഡി കൊച്ചി ഓഫീസിൽ. തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമാണ് കണ്ണൻ. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉടൻ ചോദ്യംചെയ്യലുണ്ടാകുമെന്നാണ് വിവരം.

എം കെ കണ്ണൻ  പ്രസിഡന്റായി തുടരുന്ന തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്. കോടികളുടെ ഇടപാട് രേഖകൾ കഴിഞ്ഞ ദിവസം നടത്തിയ റെയിഡിൽ പിടിച്ചെടുത്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടാനാണ് വിളിച്ചുവരുത്തിയത്. അയ്യന്തോൾ ബാങ്ക് പ്രസിഡന്റിനെയും വിളിച്ചുവരുത്തും. ഇതിന് ശേഷമാകും എസി മൊയ്തീന് വീണ്ടും നോട്ടീസ് നൽകണോ എന്നതിൽ തീരുമാനമെടുക്കുക.