archive

Category Added in a WPeMatico Campaign

archive feed

നാളെ നടത്താനിരുന്ന പി. എസ്. സി. പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: നബി ദിനത്തിനുള്ള പൊതുഅവധി പ്രഖ്യാപിച്ചതിനാൽ നാളെ നടത്താനിരുന്ന എല്ലാ പി.എസ്. സി. പരീക്ഷകളും മാറ്റിവെച്ചു. ഈ പരീക്ഷകൾ ഡിസംബർ ഏഴിന് നടത്തും. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, ഫീമെയിൽ‌ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ എന്നീ തസ്തികകളിലേക്ക് നാളെ നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റിവച്ചു. പുതിയ പരീക്ഷ തിയതി ഉദ്യോ​ഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കും. മറ്റു തിയതികളിലെ കായികക്ഷമതാ പരീക്ഷകൾക്ക് മാറ്റമില്ല. ഈ മാസം 18, 19, 20, 21, 25 തിയതികളിലെ മാറ്റിവച്ച പരീക്ഷകൾ ഡിസംബർ

Read More
archive feed

കാട്ടുപന്നിക്കു വച്ച കെണിയില്‍ പെട്ട് യുവാക്കളുടെ മരണം; സ്ഥലം ഉടമ കുറ്റം സമ്മതിച്ചു

പാലക്കാട്: കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ പാടത്ത് കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി സ്ഥലം ഉടമ. കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിന് സമീപത്തുള്ള പാടത്തെ ചതുപ്പിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് രണ്ട് യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ടതായി കണ്ടെത്തിയത്. പുതുശ്ശേരി കാളാണ്ടിത്തറയില്‍ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നിവരാണ് മരിച്ചതെന്നാണ് വിവരം.  അതേസമയം കാട്ടുപന്നിക്കു വച്ച വൈദ്യുതിക്കെണിയില്‍ പെട്ടാണ് യുവാക്കള്‍ മരിച്ചത്. മൃതദേഹങ്ങള്‍ കണ്ടപ്പോഴുണ്ടായ

Read More
archive feed

ഇനി കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും കാക്കി യൂണിഫോം

തിരുവനന്തപുരം: കെ.എസ്.ആർ.ടിസി ഡ്രൈവർക്കും കണ്ടക്ടർക്കും വീണ്ടും കാക്കി യൂണിഫോം . ഡിസംബറിൽ പുതിയ യൂണിഫോം വിതരണം തുടങ്ങും. നിലവിലെ ആകാശ നീല ഷർട്ടും നീല പാന്റുമാണ് മാറ്റുന്നത്. ജോലിക്ക് ഇണങ്ങുന്നത് കാക്കി പാന്റ്സും ഷർട്ടുമാണെന്ന് ജീവനക്കാരുടെ യൂണിയനുകൾ പറഞ്ഞിരുന്നു. ഇരുപതിനായിരത്തിലേറെ ജീവനക്കാർക്ക്‌ യൂണിഫോം നൽകും. വർഷങ്ങൾക്കു ശേഷമാണ്‌ പഴയ കാക്കി യൂണിഫോമിലേക്ക്‌ തിരിച്ചുവരുന്നത്‌. രണ്ടുജോടി യൂണിഫോം ജീവനക്കാർക്ക്‌ സൗജന്യമായി നൽകും. മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്ക്‌ നിലവിലെ നീല യൂണിഫോം തുടരും. പത്തുവർഷത്തിനിടെ ഇതാദ്യമായാണ്‌ സൗജന്യമായി കെഎസ്‌ആർടിസി യൂണിഫോം

Read More
archive Business

തെലങ്കാനയ്ക്ക് ഇനി ലുലുവിന്റെ തിളക്കം ; ഹൈദരാബാദിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റും ബുധനാഴ്ച തുറക്കും

ഹൈദരാബാദ് : ലോകോത്തര റീട്ടെയ്ൽ ഷോപ്പിങ്ങിന്റെ വാതിൽ ഹൈദരാബാദിൽ തുറന്ന് ലുലു ഗ്രൂപ്പ്. തെലങ്കാനയിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റുമാണ് ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ തുറക്കുന്നത്. ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു ഉദ്ഘാടനം നിർവ്വഹിക്കും. അഞ്ച് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ഹൈദരാബാദിലെ ലുലു മാൾ. ഷോപ്പിങ്ങിന്റെ ഏറ്റവും മികച്ച അനുഭവം സമ്മാനിച്ച് രണ്ട് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ലുലു ഹൈപ്പർമാർക്കറ്റ് ഒരുങ്ങിയിരിക്കുന്നത്. വൈകിട്ട് മൂന്ന് മണി മുതൽ

Read More
archive feed

അരവിന്ദാക്ഷന്റെ അറസ്റ്റ് ഇഡിയുടെ പ്രതികാരം; എം.വി.ഗോവിന്ദന്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതിയധ്യക്ഷനും സിപിഎം നേതാവുമായ പി.ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയെന്ന് എം.വി ഗോവിന്ദന്‍. മര്‍ദനത്തിനും ഭീഷണിക്കുമെതിരെ പൊലീസില്‍ പരാതിപ്പെട്ടതിന്‍റെ പ്രതികാരമാണ് അറസ്റ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  സഹകരണമേഖലയെ തകര്‍ക്കുന്നതിനായുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയെ കൊണ്ട് നടപ്പിലാക്കുകയാണ്. അതിന് വഴങ്ങാന്‍ പാര്‍ട്ടിക്ക് മനസില്ലെന്നും ശക്തമായ നടപടിയുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അറസ്റ്റ് പാര്‍ട്ടിയെ വേട്ടയാടുന്നതിന്റെ ഭാഗമായിട്ടാണെന്നും തന്റെ പേരടക്കം പറയാന്‍ അരവിന്ദാക്ഷനെ

Read More
archive feed

എന്‍.സി.പി മന്ത്രിക്ക് മാറ്റമില്ലെന്ന് എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ

എന്‍.സി.പി മന്ത്രിക്ക് മാറ്റമില്ലെന്ന് എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ.വ ര്‍ഷവും എ.കെ ശശീന്ദ്രന്‍ തന്നെയായിരിക്കും എന്‍.സി.പി യുടെ മന്ത്രിയെന്നും പി സി ചാക്കോ തൃശൂരിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം രണ്ടര വര്‍ഷം കഴിഞ്ഞാല്‍ തന്നെ മന്ത്രിയാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നെന്ന തോമസ് കെ. തോമസ് എം എല്‍ എയുടെ അവകാശ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എം എൽ എ ആകുന്നവർ മന്ത്രിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല . എന്നാൽ അത്തരം ആഗ്രഹങ്ങൾ ആദ്യം

Read More
archive feed

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷൻ ഇ.ഡി കസ്റ്റഡിയില്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.ആര്‍ അരവിന്ദാക്ഷനെ ഇ.ഡി കസ്റ്റഡിയിലെടുത്തു. തൃശൂരിലെ വീട്ടില്‍ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നേരത്തെ, ചോദ്യം ചെയ്യലിനിടെ ഇ.ഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് അരവിന്ദാക്ഷൻ പരാതി നല്‍കിയിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി കസ്റ്റഡിയിലെടുക്കുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് അരവിന്ദാക്ഷൻ. മുൻ മന്ത്രിയും എം.എല്‍.എയുമായ എ.സി മൊയ്തീൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ എന്നിവരെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം

Read More
archive feed

ഷാജൻ സ്കറിയ ഇഡി ഓഫീസിൽ

ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി എഡിറ്ററും ഉടമയുമായ ഷാജൻ സ്കറിയ ഇഡി ഓഫീസിൽ. രേഖകൾ സമർപ്പിക്കാൻ വന്നതെന്ന് ഷാജൻ വ്യക്തമാക്കി. കള്ളപ്പണ ഇടപാട് നടന്നെന്ന് ആരോപിച്ച് ഇഡിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിവരശേഖരണം.   ഷാജനോട് രേഖകൾ ഹജരാക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആ രേഖകളുമായി എത്തിയതാണ് എന്ന് ഷാജൻ പറയുന്നു. ഷാജനെതിരെ നേരത്തെ ഇഡിക്ക് പരാതികൾ ലഭിച്ചിരുന്നു. 145K Share Facebook

Read More
archive feed

ബെം​ഗളൂരു ബന്ദ് ഭാ​ഗികം; ബസ്, ഓട്ടോ സർവ്വീസ് മുടങ്ങിയില്ല

കാവേരി നദീജലത്തർക്കത്തിൽ പ്രതിഷേധിച്ച് കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ബെംഗളുരുവിൽ നടക്കുന്ന ബന്ദ് ഭാ​ഗികം. ബന്ദ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ന് ബസ്, ഓട്ടോ സർവീസുകൾ മുടങ്ങിയില്ല. അതേ സമയം ഇന്ന് സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയാണ്. മിക്ക ഓഫീസുകളും വർക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ഇന്ന് പ്രവർത്തിക്കുന്നത്. നഗരത്തിൽ താരതമ്യേന തിരക്ക് കുറവാണ്. എയർപോർട്ട് സർവീസുകളെയാണ് ബന്ദ് ബാധിച്ചത്. എയർപോർട്ട് ടാക്സികൾ സർവീസ് നടത്തുന്നില്ല. വായുവജ്ര എന്ന ബിഎംടിസി എസി ലോ ഫ്ലോർ ബസ്സുകളും കുറവായിരുന്നു. പുലർച്ചെ എത്തിയ നിരവധി

Read More
archive feed

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരും

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി. സെപ്റ്റംബര്‍ 29 ഓടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടേക്കാം. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ആന്‍ഡമാന്‍ കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശ്, തെക്കന്‍ ഛത്തീസ്ഗഡ്, തീരദേശ തമിഴ്‌നാട്, വടക്കന്‍ ഒഡിഷ എന്നിവയ്ക്ക് മുകളില്‍ ചക്രവാതചുഴി

Read More