LogoLoginKerala

ഷാജൻ സ്കറിയ ഇഡി ഓഫീസിൽ

 
shajan skariah

ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി എഡിറ്ററും ഉടമയുമായ ഷാജൻ സ്കറിയ ഇഡി ഓഫീസിൽ. രേഖകൾ സമർപ്പിക്കാൻ വന്നതെന്ന് ഷാജൻ വ്യക്തമാക്കി. കള്ളപ്പണ ഇടപാട് നടന്നെന്ന് ആരോപിച്ച് ഇഡിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിവരശേഖരണം.  

ഷാജനോട് രേഖകൾ ഹജരാക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആ രേഖകളുമായി എത്തിയതാണ് എന്ന് ഷാജൻ പറയുന്നു. ഷാജനെതിരെ നേരത്തെ ഇഡിക്ക് പരാതികൾ ലഭിച്ചിരുന്നു.