LogoLoginKerala

നാളെ നടത്താനിരുന്ന പി. എസ്. സി. പരീക്ഷകൾ മാറ്റിവെച്ചു

 
PSC

തിരുവനന്തപുരം: നബി ദിനത്തിനുള്ള പൊതുഅവധി പ്രഖ്യാപിച്ചതിനാൽ നാളെ നടത്താനിരുന്ന എല്ലാ പി.എസ്. സി. പരീക്ഷകളും മാറ്റിവെച്ചു. ഈ പരീക്ഷകൾ ഡിസംബർ ഏഴിന് നടത്തും.

അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, ഫീമെയിൽ‌ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ എന്നീ തസ്തികകളിലേക്ക് നാളെ നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റിവച്ചു. പുതിയ പരീക്ഷ തിയതി ഉദ്യോ​ഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കും.

മറ്റു തിയതികളിലെ കായികക്ഷമതാ പരീക്ഷകൾക്ക് മാറ്റമില്ല. ഈ മാസം 18, 19, 20, 21, 25 തിയതികളിലെ മാറ്റിവച്ച പരീക്ഷകൾ ഡിസംബർ 1, 2, 4, 5, 6 തിയതികളിൽ നടത്തും. 23ന് കോഴിക്കോട് ജില്ലയിൽ മാറ്റിവച്ച ഒഎംആർ പരീക്ഷ ഒക്ടോബർ 29ന് നടക്കും.