ഐക്യകേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍; കേരളീയം ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ തുടക്കം
തിരുവനന്തപുരം: കേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ തുടക്കം. തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് നടക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ കമലഹാസനും മമ്മൂട്ടിയും മോഹന്‍ലാലും അടക്കം വന്‍ താരനിരയാണ് പങ്കെടുക്കുന്നത്. വമ്പിച്ച ജനാവലിയാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഉദ്ഘാടന വേദിയില്‍ എത്തിയിരിക്കുന്നത്. കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍, ഭാവി കേരളത്തെ കുറിച്ചുള്ള സ്വപ്നങ്ങള്‍ തുടങ്ങിയ എല്ലാം ഒരു കുടക്കീഴില്‍ അവതരിപ്പിക്കുന്നതാണ് കേരളീയം. കേരളീയം
