കുതിച്ചു കയറി ഉള്ളിവില, ചെറിയ ഉള്ളിക്കും സവാളയ്ക്കും കുത്തനെ വിലക്കയറ്റം
Oct 31, 2023, 08:34 IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളിവില കുതിച്ചുയരുന്നു. ചെറിയ ഉള്ളിയുടേയും സവാളയുടെയും വില അടിക്കടി വര്‍ധിക്കുകയാണ്. തെക്കന്‍ കേരളത്തില്‍ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില. സവാളയ്ക്ക് 70 രൂപ വരെയും. ഉത്സവ നാളുകള്‍ക്ക് വില കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. രാജ്യത്ത് പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത.