LogoLoginKerala

അടുത്ത മൂന്ന് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

 
rAIN
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പല സ്ഥലത്തും മഴ പെയ്യാന്‍ സാധ്യത ഉണ്ടെന്നാണ് അറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കന്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയുണ്ട്.

ഈ സാഹചര്യത്തില്‍ അടുത്ത മൂന്ന് ദിവസം വടക്കന്‍ കേരളത്തിലല്‍ ഉള്‍പ്പെടെ കൂടുതല്‍ സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്. തമിഴ്‌നാട്ടിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.