ആന്ധ്രാപ്രദേശ് ട്രെയിന്‍ അപകടം: ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി
Oct 30, 2023, 11:12 IST
അമരാവതി: ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ ദിവസമുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരില്‍ പാലസ എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റും ഗാര്‍ഡും ഉള്‍പ്പെടുന്നുണ്ട്. ആന്ധ്രയിലെ വിഴിയനഗരത്തിലാണ് ഇന്നലെ എതിര്‍ദിശയിലുള്ള ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ പത്ത് പേര്‍ മരിച്ചു എന്നായിരുന്നു ഒടുവിലെത്തിയ റിപ്പോര്‍ട്ട്. 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.