archive

Category Added in a WPeMatico Campaign

archive Uncategorized

ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി

ലക്‌നൗ:  ഉത്തര്‍പ്രദേളില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി, ഹെപ്പറ്റെറ്റിസ് ബി, സി എന്നിവ ബാധിച്ചതായി കണ്ടെത്തല്‍. കാണ്‍പൂരിലെ ലാലാ ലജ്പത് റായ് (എല്‍എല്‍ആര്‍) സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. തലസേമിയ രോഗത്തെ തുടര്‍ന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്കാണ് രോഗബാധ ഏറ്റിരിക്കുന്നത്. രക്തദാന സമയത്ത് കൃത്യമായ പരിശോധന നടത്താത്തതാണ് കാരണം എന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം. 145K Share Facebook

Read More
archive Uncategorized

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഡെങ്കിപ്പനി, രോഗം സ്ഥിരീകരിച്ചത് 11,804 പേര്‍ക്ക്

തിരുവനന്തപൂരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 10 മാസത്തിനിടെ 11,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.  32453 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ഈ വര്‍ഷം ചികിത്സ തേടിയത്. 105 പേര്‍ ഡെങ്കി ലക്ഷണങ്ങളോടെ മരിച്ചു. ഇതില്‍ ഭൂരിഭാഗം പേരുടെയും വീട്ടിലെ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് നേരത്തെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നില്ലെന്ന സാങ്കേതിക കാരണത്താലാണ് ഈ മരണങ്ങളെ സംശയത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഡെങ്കി

Read More
archive Uncategorized

സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണമെന്ന് സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണമെന്ന് സിഎജി റിപ്പോര്‍ട്ട്. 26 സര്‍ക്കാര്‍ ആശുപത്രികള്‍ വഴി രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാലാവധി കഴിഞ്ഞ കാരണം വിതരണം നിര്‍ത്തി വയ്‌ക്കേണ്ടിയിരുന്ന 4 കോടി രൂപയുടെ മരുന്നുകളാണ് ആശുപത്രിയില്‍ എത്തിയത്. 2016- 2022 കാലഘട്ടത്തില്‍ എത്തിയ മരുന്നുകളാണ് ഇവ. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിലുള്‍പ്പെടെ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ അനാസ്ഥ കാണിച്ചതായി സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 145K Share

Read More
archive Uncategorized

രാവിലെ വെറുംവയറ്റില്‍ പതിവായി ഈ ജ്യൂസ് കഴിക്കൂ; മാറ്റം ഞെട്ടിക്കും

രാവിലെ ഉറക്കമെഴുന്നേറ്റയുടന്‍ ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നതാണ് ഏറ്റവും ഗുണകരം. ഇനി അത് കഴിഞ്ഞ് എന്ത് കഴിച്ചാലാണ് ശരീരം കൂടുതല്‍ ഹെല്‍ത്തി ആവുന്നതെന്ന് പലരും ചിന്തിച്ചിട്ടുണ്ടാവും. അങ്ങനെ കഴിക്കാവുന്ന ഹെല്‍ത്തിയായൊരു ജ്യൂസിനെ കുറിച്ചാണ് പറയാനുള്ളത്. ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. ഇതില്‍ ഒരു നുള്ള് ഉപ്പ് മാത്രമേ ജ്യൂസ് തയ്യാറാക്കുമ്പോള്‍ ചേര്‍ക്കാവൂ. എരിവ് ആവശ്യമെങ്കില്‍ അല്‍പം എരിവുമാകാം. ആവശ്യമെങ്കില്‍ അല്‍പം ഇഞ്ചിയും ചേര്‍ക്കാം. മറ്റൊന്നും തന്നെ ഇതില്‍ ചേര്‍ക്കേണ്ടതില്ല. രാവിലെ തന്നെ നെല്ലിക്ക ജ്യൂസില്‍ തുടങ്ങുന്നത്

Read More
archive Uncategorized

തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് രോഗ ബാധ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് രോഗ ബാധ സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. അപൂര്‍വ ജന്തുജന്യരോഗമാണ് ബ്രൂസെല്ലോസിസ്. കന്നുകാലിയില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്നാണ് സംശയം. രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 145K Share Facebook

Read More
archive Uncategorized

മഹാരാഷ്ട്ര സര്‍ക്കാര്‍ ആശുപത്രിയിലെ കൂട്ടമരണം; ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മരണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ശരദ് പവാറും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരിനെതിരെ പ്രധിഷേധം ഉയര്‍ത്തി രംഗത്തെത്തി. സംഭവം സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയമാണ് ഉയര്‍ത്തിക്കാട്ടുന്നതെന്നും ഭാവിയില്‍ രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗൗരവമായ പ്രതികരണം വേണമെന്നും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശരദ് പവാര്‍ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ നന്ദേഡിലെ ശങ്കര്‍ റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12 ശിശുക്കളുടെ ഉള്‍പ്പെടെ 24 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആറ്

Read More
archive gulf

‘പ്രവാസികളേ, ഇനി ബാഗേജില്‍ ഇതൊന്നും വെക്കല്ലേ…’ അച്ചാറ് മുതല്‍ നെയ്യ് വരെ, ചെക്ക് ഇന്‍ ബാഗില്‍ ഇതൊന്നും പാടില്ല!

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന യാത്ര ചെയ്യുന്നവര്‍ ഒരു നിമിഷം ശ്രദ്ധിക്കുക. യാത്ര ചെയ്യുമ്പോള്‍  കൊണ്ടുവരാവുന്ന സാധനങ്ങളുടെ പട്ടികയില്‍ നിയന്ത്രണം വരുത്തിയിരിക്കുകയാണ് അധികൃതര്‍. ജോലി,ടൂറിസം,ബിസിനസ്, ആവശ്യങ്ങള്‍ക്കായി ധാരാളം ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് യാത ചെയ്യുന്നതിനാല്‍ ഇന്ത്യ-യുഎഇ എയര്‍ കോറിഡോര്‍ ഏറ്റവും തിരക്കേറിയ റൂട്ടുകളില്‍ ഒന്നാണെന്നതിനാലും ഉത്സവകാലം അടുത്തുവരുന്നതിനാല്‍ സന്ദര്‍ശകരുടെ ഒഴുക്ക് ഗണ്യമായി വര്‍ധിക്കാനിടയുള്ളതിനാലുമാണ് ഇത്തരമൊരു നടപടി. ആഭ്യന്തര, അന്തര്‍ദേശീയ യാത്രക്കാര്‍ നിരോധിക്കപ്പെട്ട കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നു എന്നതാണ്  വസ്തുത. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ ബാഗേജ് നിരസിക്കുന്ന നിരക്കില്‍

Read More
archive gulf

സൗദി – ഇന്ത്യ വാണിജ്യ ബന്ധം ശക്തമാക്കും; ഉഭയകക്ഷി ധാരണാ പത്രം ഒപ്പ് വെച്ചു

റിയാദ്: വ്യാപാര, വാണിജ്യ ബന്ധങ്ങളില്‍ ഇന്ത്യയും സൗദിയും കൂടുതല്‍ മേഖലകളില്‍ സഹകരണം ഉറപ്പ് വരുത്തുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. സൗദി ചേംബര്‍ റിയാദില്‍ സംഘടിപ്പിച്ച  സൗദി – ഇന്ത്യന്‍ വ്യവസായികളുടെ യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട ധാരണപത്രത്തില്‍ ഇരുരാജ്യങ്ങളിലെയും ചേംബര്‍ പ്രതിനിധികള്‍ ഒപ്പ് വെച്ചു. മന്ത്രി പീയുഷ് ഗോയല്‍, സൗദി ചേമ്പര്‍ പ്രസിഡന്റ് ഹസന്‍ അല്‍ ഹുവൈസി എന്നിവരുടെ സാന്നിധ്യത്തില്‍ സൗദി ചേംബര്‍ സെക്രട്ടറി ജനറല്‍ വലീദ് അല്‍ അറിനാന്‍, ഐ.ടി.സി. ഗ്രൂപ്പ് ചെയര്‍മാനും ചേംബര്‍

Read More
archive breaking-news

‘നല്ല കാര്യങ്ങള്‍ ആര് ചെയ്താലും അംഗീകരിക്കും’ കേരളീയം സമാപനസമ്മേളനത്തില്‍ പങ്കെടുത്ത് ബിജെപി നേതാവ് ഒ.രാജഗോപാല്‍

തിരുവനന്തപൂരം: കേരളീയത്തിന്റെ സമാപനസമ്മേളനത്തില്‍ പങ്കെടുത്ത് മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍. കേരളത്തില്‍ നടക്കുന്ന ഒരു പ്രധാന പരിപാടി ആയതുകൊണ്ടാണ് പങ്കെടുത്തതെന്ന് അദ്ദേഹം പ്രതികരിച്ചു. നല്ല കാര്യങ്ങള്‍ ആര് ചെയ്താലും അംഗീകരിക്കും, കേരളീയം നല്ല പരിപാടിയാണ്. ബിജെപി കേരളീയത്തെ എതിര്‍ക്കുന്നതായി അറിയില്ല. മുഖ്യമന്ത്രി പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ നടത്തുന്നു. അത് കേള്‍ക്കേണ്ട കാര്യമുണ്ടല്ലോ, വികസനത്തിന്റെ കാര്യത്തില്‍ വിട്ടു നില്‍ക്കേണ്ട കാര്യമില്ലെന്നും കണ്ണടച്ച് എതിര്‍ക്കേണ്ടതില്ലെന്നും ഒ.രാജഗോപാല്‍ പ്രതികരിച്ചു. 145K Share Facebook

Read More
archive breaking-news

കേരളീയം സമ്പൂര്‍ണ വിജയം, എല്ലാവര്‍ഷവും തുടരും; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഏഴു ദിവസങ്ങളായി തലസ്ഥാനത്ത് നടത്തിയ കേരളീയം -2023നെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയം സമ്പൂര്‍ണ വിജയമായെന്നും എല്ലാവര്‍ഷവും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  കേരളീയത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഐക്യമുണ്ടെങ്കില്‍ എന്തും നേടാമെന്ന് തെളിയിച്ചു. കേരളീയം സംസ്ഥാനത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. കേരളീയത്തിനെതിരായി ഏതെങ്കിലും തരത്തിലുള്ള പ്രതികരണം ഉണ്ടായിട്ടുണ്ടെങ്കിലും അത്  പരിപാടിയുടെ നെഗറ്റീവായ വശങ്ങളെക്കുറിച്ചായിരുന്നില്ല. നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ടല്ലോ എന്ന ചിന്തയാണ്

Read More