LogoLoginKerala

'നല്ല കാര്യങ്ങള്‍ ആര് ചെയ്താലും അംഗീകരിക്കും' കേരളീയം സമാപനസമ്മേളനത്തില്‍ പങ്കെടുത്ത് ബിജെപി നേതാവ് ഒ.രാജഗോപാല്‍

 
o rajagopal

തിരുവനന്തപൂരം: കേരളീയത്തിന്റെ സമാപനസമ്മേളനത്തില്‍ പങ്കെടുത്ത് മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍. കേരളത്തില്‍ നടക്കുന്ന ഒരു പ്രധാന പരിപാടി ആയതുകൊണ്ടാണ് പങ്കെടുത്തതെന്ന് അദ്ദേഹം പ്രതികരിച്ചു. നല്ല കാര്യങ്ങള്‍ ആര് ചെയ്താലും അംഗീകരിക്കും, കേരളീയം നല്ല പരിപാടിയാണ്. ബിജെപി കേരളീയത്തെ എതിര്‍ക്കുന്നതായി അറിയില്ല. മുഖ്യമന്ത്രി പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ നടത്തുന്നു. അത് കേള്‍ക്കേണ്ട കാര്യമുണ്ടല്ലോ, വികസനത്തിന്റെ കാര്യത്തില്‍ വിട്ടു നില്‍ക്കേണ്ട കാര്യമില്ലെന്നും കണ്ണടച്ച് എതിര്‍ക്കേണ്ടതില്ലെന്നും ഒ.രാജഗോപാല്‍ പ്രതികരിച്ചു.