തിരുവനന്തപുരം: വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം പൂർണമാകൂ എന്നും അതിനായി രാജ്യം ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന് ലഭിച്ച മൂന്ന് അമൃത് ഭാരത് അടക്കം നാലു ട്രെയിനുകൾ ഫ്ളാഗ് ഓഫ് കർമം നിർവ്വഹിച്ചു. തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചു. വിമാനത്താളത്തിൽനിന്ന് റോഡ് ഷോ ആയിട്ടാണ് പ്രധാനമന്ത്രി റെയിൽവേയുടെ പരിപാടിയിലേക്കെത്തിയത്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ചിഹ്നം രണ്ടാണെങ്കിലും അജണ്ട ഒന്ന് തന്നെയാണെന്ന് മോദി പ്രസംഗത്തിൽ പറഞ്ഞു.
ത്രിപുരയിൽ മുപ്പത് വർഷം സിപിഎം ഭരിച്ചു. അതിന് ശേഷം ജനങ്ങൾ മാറി ചിന്തിച്ചു. ഇന്ന് അവിടെ എൽഡിഎഫിനെ പേരിന് പോലും കാണുന്നില്ല. ബംഗാളിൽ 35-40 വർഷം ഇടതുപക്ഷം ഭരിച്ചു. ഇന്നവിടെ മത്സരിക്കാൻ പോലും സിപിഎമ്മിന് ആളില്ല. കേരളം രക്ഷപ്പെടണമെങ്കിലും ഇടത്-വലത് കൂട്ടുകക്ഷി ഭരണം അവസാനിപ്പിക്കണം. അവർ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് നടത്തുന്നതെന്നും പ്രധാമന്ത്രി പറഞ്ഞു.അയ്യങ്കാളിയേയും മന്നത്ത് പത്മനാഭനയേയും ശ്രീനാരായ ഗുരുവിനെയും അനുസ്മരിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
തിരുവനന്തപുരത്തെ ജയം അത്ഭുതവും ഐതിഹാസികവുമാണ്. ഇതോടെ ബിജെപി കേരളത്തിൽ അടിത്തറയിട്ടു. അതിന്റെ അലയൊലി രാജ്യമെങ്ങും ഉണ്ട്. ഇടത് വലത് അഴിമതി ഭരണത്തിൽനിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള വിജയമാണിത്. തിരുവനന്തപുരത്തിന് നന്ദി പറയുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. മാറാത്തത് ഇനി മാറും എന്ന് പ്രധാനമന്ത്രി മലയാളത്തിൽ പറഞ്ഞു. ഏഴുപതിറ്റാണ്ടായി തിരുവനന്തപുരത്തോട് ഇടത് വലത് മുന്നണികൾ അനീതി കാണിക്കുന്നു.
വികസിത തിരുവനന്തപുരമെന്ന സ്വപ്നം യാഥാർഥ്യമാകാൻ പോകുകയാണ്. രാജ്യത്തെ മികച്ച നഗരമാകാനുള്ള തിരുവനന്തപുരത്തിന്റെ എല്ലാ ശ്രമങ്ങൾക്കും പൂർണ്ണ പിന്തുണ നൽകും. കേരളത്തിന്റെ ഭാവി മാറ്റുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേത്ത്. ഇതുവരെ രണ്ട് പക്ഷത്തേ മാത്രമാണ് കേരളം കണ്ടിരുന്നത്. ഇടതും വലതും. ഇനി മൂന്നാമത്തെ ഒരു പക്ഷം കൂടിയുണ്ടാകും. അത് വികസനത്തിന്റെ എൻഡിഎ എന്ന പക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

Leave feedback about this