ഇന്ന് തുലാം പത്ത്, വടക്കന്റെ മണ്ണിൽ തെയ്യാട്ടക്കാലം, തെയ്യങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങി ഉത്തരമലബാര്‍
ഇന്ന് തുലാം പത്ത്, പത്താം ഉദയം. ഉത്തര മലബാറില്‍, വടക്കന്റെ മണ്ണിൽ ഇനി ഊണും ഉറക്കവുമില്ലാതെ രാവുകളെ പകലുകളാക്കുന്ന തെയ്യങ്ങളുടെ കാലമാണ്. തെയ്യാട്ടക്കാവുകളുടെ മച്ചകങ്ങളില്‍ നിന്നും ഗുളികനും ഘണ്ടകര്‍ണനും തീച്ചാമുണ്ഡിയും വസൂരിമാലയും