ജെന്‍ സി പ്രക്ഷോഭം; മലയാളി വിനോദസഞ്ചാരികള്‍ നേപ്പാളില്‍ കുടുങ്ങി
കോഴിക്കോട് : ജെന്‍ സി പ്രക്ഷോഭം രൂക്ഷമായ നേപ്പാളില്‍ മലയാളികളായ നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി. തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലക്കാരാണ് സംഘത്തിലുള്ളത്. കാഠ്മണ്ഡുവിലെ ഗോസാല പ്രദേശത്താണ് സംഘം ഇപ്പോഴുള്ളത്.
