പത്താം ക്ലാസുകാരൻ മുഹമ്മദ് ഷഹബാസിന്റെ മരണം; വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യഭ്യാസമന്ത്രി
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ പത്താം ക്ലാസുകാരൻ മുഹമ്മദ് ഷഹബാസ് മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വകുപ്പുതല അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല.
