ജീവനക്കാർ നൽകിയ കള്ള പരാതി പൊലീസിനും മാധ്യമങ്ങൾക്കും പൊതു ജനത്തിനും ബോധ്യമായി; ആരോ പിന്നിൽ നിന്ന് കളിക്കുന്നു; തെളിവടക്കം നിരത്തി കൃഷ്ണകുമാറും കുടുംബവും; ജീവനക്കാർക്കെതിരെ അന്വേഷണത്തിന് നീക്കം; തട്ടിക്കൊണ്ടു പോകൽ തിരക്കഥയെന്ന് പൊലീസും
തിരുവനന്തപുരം: ജീവനക്കാർ നൽകിയ കള്ള പരാതി പൊലീസിനും മാധ്യമങ്ങൾക്കും പൊതു ജനത്തിനും ബോധ്യമായതായി നടൻ കൃഷ്ണകുമാറും കുടുംബവും. ആരോ തങ്ങളെ മനപൂർവം കുടുക്കുകയാണെന്നും വിവാദങ്ങളിൽ മറ്റാരോ ഇടപെടുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.