കെ എസ് യു പ്രതിഷേധ മാർച്ചിൽ സംഘർഷം;17 തവണ ജലപീരങ്കി പ്രയോഗം
തിരുവനന്തപുരം: പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ തകർക്കാനുള്ള ശ്രമമുണ്ടായി. പോലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. പല തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോയില്ല.
