ഷൈനിന് പരുക്ക്
ചെന്നൈ: തമിഴ്നാട് സേലത്തുവച്ച് ഉണ്ടായ വാഹനാപകടത്തില്‍ നടന് ഷൈന്‍ ടോമിന്റെ പിതാവ് മരിച്ചു. അപകടത്തില്‍ ഷൈനിനും അമ്മയ്ക്കും പരിക്കുണ്ട്. ഷൈനിന്റെ കൈ ഒടിഞ്ഞെന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചെയാണ് ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല. ഷൈനിന്റെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം.
Leave feedback about this