breaking-news Kerala

മദ്യപിച്ച് വഴക്കിടുന്നത് പതിവ്; അനുപമയെ കാണാനെത്തിയത് കരുതിക്കൂട്ടി; കയ്യിൽ കരുതിയ കത്തിയുമായി തുടർച്ചയായി വെട്ടി; തളിപ്പറമ്പിൽ ബാങ്ക് ജീവനക്കാരിയെ വെട്ടിയ ഭർത്താവ് പിടിയിൽ

തളിപ്പറമ്പ്: എസ്.ബി. ഐ ബാങ്ക് ജീവനക്കാരിയായ യുവതിയെ ബാങ്കില്‍ കയറി വെട്ടിപരുക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റിലാകുമ്പോള്‍ പുറത്തേക്ക് വരുന്നത് ആസത്രിത അക്രമത്തിന്റെ വിവരങ്ങള്‍. എസ്.ബി. ഐ തളിപ്പറമ്പ് പൂവ്വം ശാഖയിലെകല്‍ക്ക് അനുപമയ്ക്ക(39)ണ് വെട്ടേറ്റത്. സംഭവത്തില്‍ ഭര്‍ത്താവും കെ.വി. ആര്‍ മോട്ടോഴ്്സ് ജീവനക്കാരനായ കുറ്റിക്കോലിലെ അനുരൂപിനെ പൊലിസ് അറസ്്റ്റു ചെയ്തു.

തളിപറമ്പ് സഹകരണാശുപത്രിയില്‍ ചികിത്സയിലുളള യുവതിയുടെ തലയ്ക്കു പിന്‍ഭാഗത്തും പിന്‍കഴുത്തിലും ഉള്‍പ്പെടെ ആറിടത്ത് കൊടുവാള്‍ കൊണ്ടു വെട്ടേറ്റിട്ടുണ്ട്. വ്യാഴാഴ്ച്ച പകല്‍ മൂന്നരയോടെയാണ് അനുരൂപ് ബാങ്കിലെത്തിയത്. ആറുവയസുകാരിയായ മകള്‍ക്ക് ഒരു സാധനം നല്‍കാനാണെന്ന് പറഞ്ഞു അനുപമയെ ബാങ്കിന് പുറത്തേക്ക് വിളിച്ചു സംസാരിച്ചു. ഇതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രകോപിതനായ അനുരൂപ് കൈയ്യിലുണ്ടായിരുന്ന കൊടുവാള്‍ ഉപയോഗിച്ചു അനുപമയെ വെട്ടിപരുക്കേല്‍പ്പിച്ചു.

ജീവന്‍ രക്ഷിക്കുന്നതിനായി ബാങ്കിനകത്തേക്ക് ഓടിരക്ഷപ്പെടുന്നതനിടെ പുറകെയെത്തി ഇയാള്‍ വീണ്ടും വെട്ടുകയായിരുന്നു. നിലവിളി കേട്ടു ബാങ്കിനകത്തു നിന്നും ഓടിയെത്തിയ ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് അനുരൂപിനെ ബലപ്രയോഗത്തിലൂടെകീഴടക്കിയത്. ഇതിനു ശേഷം ബാങ്കിന് മുന്‍പിലെ കമ്പിത്തൂണില്‍ കെട്ടിയിട്ടു. ബാങ്ക് മാനേജര്‍ വിവരമറിയിച്ചതനുസരിച്ചു തളിപറമ്പ് പൊലിസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വധശ്രമത്തിനാണ് അനുരൂപിനെതിരെ കേസെടുത്തത്.

അനുരൂപ് സ്ഥിരമായി മദ്യപിച്ചു പ്രശ്്നമുണ്ടാക്കുന്നതിനാല്‍ അനുപമയും കുട്ടിയും മാസങ്ങളായി അരങ്ങത്തെ സ്വന്തം വീട്ടിലായിരുന്നു താമസം. ഏതാനും ദിവസം മുന്‍പ് അരങ്ങത്തെ വീട്ടിലെത്തിയ അനുരൂപ് അനുപമയുടെ കഴുത്തിന് പിടിച്ചു മര്‍ദ്ദിച്ചുവെന്ന പരാതിയിലും പൊലിസ് കേസെടുത്തിരുന്നു. പ്രതിയെ വിശദമായിചോദ്യം ചെയ്തതിനു ശേഷം തളിപറമ്പ് കോടതിയില്‍ ഹാജരാക്കും. ഈ കേസ് കൊടുക്കല്‍ പ്രതികാരമാണ് വെട്ടില്‍ കലാശിച്ചത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video