breaking-news lk-special

സുരേഷേട്ടനെ അനുകരിച്ചിട്ട് അത് മാത്രം എഡിറ്റ് ചെയ്തു; ദയവായി രാഷ്ട്രീയ വിരോധം തീർക്കരുത്;സത്യാവസ്ത പറഞ്ഞ് ടിനിടോം

സുരേഷ് ഗോപിയുടെ വൈറൽ ഡയലോഗ് വേദിയിൽ അവതരിപ്പിച്ച് പുലിവാല് പിടിച്ച് ടിനി ടോം. ജബൽപൂർ വിഷയത്തിൽ സുരേഷ് ഗോപി നടത്തിയ പ്രതികരണവും തൃശൂരിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വൈറൽ ഡയലോഗും ഒരു ഉദ്ഘാടനവേദിയിൽ ടിനി ടോം മിമിക്രി രൂപത്തിൽ അവതരിപ്പിച്ചിരുന്നു. ആ വിഡിയോ പിന്നീട് ട്രോൾ പേജുകളിൽ നിറഞ്ഞു. ഒടുവിൽ, വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.

‘ഇതാണ് സത്യം …..ഉദ്ഘാടന ചടങ്ങിൽ നിർബന്ധിച്ചു സുരേഷേട്ടനെ അനുകരിപ്പിച്ചിട്ട് അതു മാത്രം എഡിറ്റു ചെയ്തു ദയവായി രാഷ്ട്രീയ വിരോധം തീർക്കരുത് … സുരേഷേട്ടൻ എനിക്ക് സഹോദര തുല്യനാണ് എന്നും എപ്പോഴും,’ ടിനി ടോം കുറിച്ചു. ഉദ്ഘാടന ചടങ്ങിൽ നടത്തിയ പ്രസംഗത്തിന്റെ മുഴുവൻ വിഡിയോയും പങ്കുവച്ചാണ് ടിനി ടോം കാര്യങ്ങൾക്ക് വ്യക്തത വരുത്തിയത്.

ജബൽപൂർ വിഷയത്തിൽ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ക്ഷുഭിതനായി സംസാരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടി വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ചോദ്യങ്ങൾ ചോദിച്ചപ്പോൾ നിങ്ങളൊക്കെ ആരാണെന്നു ആയിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. ഈ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു ടിനി ടോമിന്റെ മിമിക്രി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video