loginkerala Uncategorized സിഗരറ്റ് നല്‍കിയില്ല, 20 കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി
Uncategorized

സിഗരറ്റ് നല്‍കിയില്ല, 20 കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി

സിഗരറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് 20 കാരനെ കുത്തിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്. രോഹിത് (20) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് രോഹിത് സുഹൃത്തുക്കളായ ജയ്, സുമിത് സിംഗ് എന്നിവര്‍ക്കൊപ്പം മദ്യപിച്ചിരുന്നു. ഇതിനിടയിലാണ് തര്‍ക്കമുണ്ടായത്. മദ്യപിക്കുന്നതിനിടെ രോഹിതിനോട് ജയ് സിഗരറ്റ് ചോദിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയതെന്ന് പൊലീസ്.

Exit mobile version