Automotive

ടി.വി.എസ് റോണിൻ പുറത്തിറങ്ങി

ന്ത്യന്‍ വാഹന വിപണിയിലെ മുന്‍നിര ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കളാണ് ടിവിഎസ് . ടിവിഎസ് മോട്ടോര്‍ 1.35 ലക്ഷംരൂപ എക്‌സ് ഷോറൂം വിലയില്‍ പ്രീമിയം റെട്രോ വിഭാഗത്തില്‍പ്പെടുന്ന റോണിന്‍ 2025 പതിപ്പ് ഇന്ത്യന്‍ വാഹന വിപണിയില്‍ പുറത്തിറക്കി ഞെട്ടിച്ചിരിക്കുകയാണ്. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350, ഹോണ്ട 350 ആര്‍എസ്, യെസ്ഡി സ്‌ക്രാബ്ലര്‍ എന്നിവയോടായിരിക്കും വിപണിയില്‍ ടിവിഎസ് മഝരിക്കുക . കളറില്‍ ശ്രദ്ധേയമായ മാറ്റങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡിസൈനില്‍ മാറ്റങ്ങള്‍ അധികം വരുത്താന്‍ ശ്രമിച്ചില്ല പഴേതുപോലെ തുടരും എന്നാല്‍ അത്യാധുനിക സാങ്കേതിക വിദ്യയും ദീര്‍ഘദൂര യാത്രകള്‍ക്കനുയോജ്യമായ റൈഡിംഗ് അനുഭവവും റോണിനെ വ്യത്യസ്തമാക്കുന്നു. പ്രീമിയം ലുക്ക് ഉറപ്പാക്കുന്ന യുഎസ്ഡി ഫോര്‍ക്കില്‍ തന്നെ തുടരും.ഗ്ലേസിയര്‍ സില്‍വര്‍, ചാര്‍ക്കോള്‍ എംബര്‍ എന്നീ രണ്ട് അധിക ആകര്‍ഷകമായ നിറങ്ങളിലാണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

റോഡ്‌സ്റ്റര്‍, സ്‌ക്രാംബ്ലര്‍, ക്രൂയിസര്‍ തുടങ്ങിയ മോട്ടോര്‍സൈക്കിള്‍ വിഭാഗങ്ങള്‍ക്കിടയിലുള്ള ടിവിഎസിന്റെ വിടവ് നികത്തുക എന്നതാണ് ലക്ഷ്യം. 2025ല്‍ റോണിന്റെ പ്രധാന മാറ്റം മിഡ്-സ്‌പെക്ക് ഡിഎസ് വേരിയന്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിഎസ് വേരിയന്റില്‍ പ്രധാനമായും വില വര്‍ദ്ധിക്കാന്‍ കാരണമായ ഘടകം ഡ്യുവല്‍- ചാനല്‍ ABS ആണ്. എല്‍ഇഡി ലൈറ്റിംഗ്, ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍, ഗോള്‍ഡ് ഫിനിഷിങ്ങില്‍ ഉള്ള യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുകള്‍, ഐഎസ്ജിയോടുകൂടിയ സൈലന്റ് സ്റ്റാര്‍ട്ട്, സ്ലീപ്പര്‍ ക്ലച്ച്, ക്രമീകരിക്കാവുന്ന ലിവറുകള്‍ തുടങ്ങിയവ സവിശേഷതകളാണ്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video