തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തൃശൂർ പട്ടിക്കാട് സ്വദേശി അലീന ആണ് മരിച്ചത്.
മൂന്ന് വിദ്യാർഥിനികൾ ചികിത്സയിൽ തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. നാല് പെൺകുട്ടികൾ ആണ് പീച്ചി ഡാമിന്റെ റിസർവോയറിൽ വീണത്.
നാല് പേരേയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നു. 16 വയസുള്ള നിമ, ആൻഗ്രേസ്, അലീന , എറിൻ എന്നിവരാണ് റിസർവോയറിൽ വീണത്. പീച്ചി പുളിമാക്കൽ സ്വദേശിയായ നിമയുടെ വീട്ടിലെത്തിയതായിരുന്നു മറ്റ് വിദ്യാർഥിനികൾ.
Leave feedback about this