മുംബൈ: മുംബൈയിൽ നിന്നും ലണ്ടനിലേയ്ക്ക് പുറപ്പെട്ട വിമാനം മുംബൈയിലേയ്ക്ക് തിരിച്ച് പറക്കുന്നു. യാത്ര തിരിച്ച് മൂന്ന് മണിക്കൂറിന് ശേഷമാണ് വിമാനം തിരിച്ച് വിളിച്ചിരിക്കുന്നത്. പുലർച്ചെ പുറപ്പെട്ട എഐസി 219 എന്ന വിമാനമാണ് മുംബൈയിൽ തിരിച്ചിറക്കുന്നത്. ഫ്ലൈറ്റ് റഡാറിലെ വിവരങ്ങൾ പ്രകാരം വിമാനം തിരിച്ച് പറക്കുന്നതായി സ്ഥിരീകരണം ഉണ്ട്. പുലർച്ചെ 5.39 നാണ് എയർ ഇന്ത്യയുടെ വിമാനം മുംബൈയിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. ഫ്ലൈറ്റ്റാഡാർ 24 ഡാറ്റ ഉദ്ധരിച്ച് പിടിഐ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേൽ സംഘർഷത്തിന് പിന്നാലെ ഇറാൻ്റെ വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണ് വിമാനം തിരികെ വിളിച്ചത് എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ 16 വിമാനങ്ങൾ വഴി തിരിച്ച് വിടുകയോ പുറപ്പെട്ട സ്ഥലത്തേയ്ക്ക് മടങ്ങുകയോ ചെയ്തതായി എയർ ഇന്ത്യ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.
breaking-news
ഇറാനെതിരായ ഇസ്രയേൽ യുദ്ധഭീതി; ലണ്ടനിലേക്ക് പറന്ന ഇന്ത്യൻ വിമാനം തിരിച്ചുവിളിച്ചു
- June 13, 2025
- Less than a minute
- 4 weeks ago

Leave feedback about this