loginkerala breaking-news ഗ്ലോബൽ ഐക്കൺസ്’ അവതരിപ്പിച്ച് വേൾഡ് മലയാളി ഫെഡറേഷൻ; ഉദ്ഘാടനം ചെയ്ത് വി. നന്ദകുമാർ
breaking-news Kerala

ഗ്ലോബൽ ഐക്കൺസ്’ അവതരിപ്പിച്ച് വേൾഡ് മലയാളി ഫെഡറേഷൻ; ഉദ്ഘാടനം ചെയ്ത് വി. നന്ദകുമാർ

അബുദാബി: ആഗോള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തിൽ മറ്റൊരു നാഴികക്കല്ലിന് കൂടി തുടക്കമിട്ടു. ലോകമെമ്പാടുമുള്ള മലയാളികളുടെ അസാധാരണമായ നേട്ടങ്ങളും ജീവിതയാത്രകളും രേഖപ്പെടുത്തുന്ന മഹത്തായ എഡിറ്റോറിയൽ പദ്ധതിയായ “ദ ഗ്ലോബൽ ഐക്കൺസ്” എന്ന സംരംഭം വേൾഡ് മലയാളി ഫെഡറേഷൻ ഔദ്യോഗികമായി തുടക്കം കുറിച്ചു. ദുബൈയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്.

ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഗ്ലോബൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഐക്യരാഷ്ട്രസഭയുടെ G20 ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവ് ഡയറക്ടർ മുരളീ തുമ്മാരുകുടി, WMF സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്‌നകുമാർ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു, ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം പൗലോസ് തെപ്പാല എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ലോകത്തിന്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന മലയാളികളുടെ സംഭാവനകൾ ചരിത്രരേഖയായി സംരക്ഷിക്കുകയും വരുംതലമുറകൾക്ക് പ്രചോദനമാകുകയും ചെയ്യുന്നതാണ് “ദ ഗ്ലോബൽ ഐക്കൺസ്” പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മലയാളി ഫെഡറേഷൻ നേതൃത്വം അറിയിച്ചു.

Exit mobile version