breaking-news Kerala

കേരള രാഷ്ട്രീയത്തിൽ അവ​ഗണിക്കപ്പെടുന്ന വിഭാ​ഗമായി ഈഴവർ മാറിയെന്ന് വെള്ളാപ്പള്ളി നടേശൻ; കോൺ​ഗ്രസിലും ബി.ജെ.പിയിലും അവ​ഗണനയെന്ന് എഡിറ്റോറിയൽ

ആലപ്പുഴ: കേരള രാഷ്ട്രീയത്തിൽ ഏറ്റവും അവഗണിക്കപ്പെടുന്ന ജനസമൂഹം ഈഴവരാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസിലും ബിജെപിയും ഈഴവർക്ക് അവഗണനാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിലെ ഈഴവർ വെറും കറിവേപ്പിലയും എന്ന് എഡിറ്റോറിയൽ ആണ് വെള്ളാപ്പള്ളിയുടെ വിമർശനം.

‘സ്വന്തം സമുദായത്തിന് വേണ്ടി സംഘടനകൾ സംസാരിക്കാനും പോരാടാനും മടിക്കുന്ന നേതാക്കൾ ആണ് ഈഴവർക്കുള്ളത്. സ്വന്തക്കാരെ താക്കോൽ സ്ഥാനങ്ങളിൽ തിരുകി കയറ്റാനും മറ്റുള്ളവരെ വലിച്ചു താഴെ ഇടാനും അവർ സംഘടിതമായി ശ്രമിക്കും. അതിന്റെ അനന്തരഫലമാണ് അധികാരക്കളിൽ നിന്നുള്ള ഈഴവരുടെ പടിയിറക്കം. കോൺഗ്രസിൽ ഈഴവരെ വെട്ടിനിരത്തുകയാണ്. ഇപ്പോൾ കെ.ബാബു എന്ന ഒരു ഈഴവ എംഎൽഎ മാത്രമേയുള്ളൂ. കെപിസിസി പ്രസിഡണ്ട് പോലും തഴയപ്പെടുന്നു.’- വെള്ളാപ്പള്ളി പറഞ്ഞു.

‘കോൺഗ്രസ് നേതൃത്വം സമ്മതിച്ചില്ലെങ്കിലും അതൊരു യാഥാർത്ഥ്യമാണ്. പക്ഷേ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ആ ഈഴവൻ പോലും പദവിയിൽ ഇല്ലാതാക്കും. ബിജെപിയുടെ കാര്യം ഇതിലും കഷ്ടമാണ്. തമ്മിൽ ഭേദം സിപിഎമ്മെന്നു മാത്രം. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ജനകീയ പിന്തുണയുടെ അടിത്തറ ഈഴവരാദി പിന്നാക്ക വിഭാഗങ്ങളാണ്. പ്രതിപക്ഷത്തു നിന്നുള്ള പരിഗണന പിന്നാക്ക വിഭാഗങ്ങൾ പ്രതീക്ഷിക്കുന്നു. ഇടതുപക്ഷവും അതിരുവിട്ട ന്യൂനപക്ഷ ആഭിമുഖ്യം അവലംബിച്ചു ഭൂരിപക്ഷ വിഭാഗങ്ങൾക്കിടെ വലിയ നിരാശ സൃഷ്ടിച്ചു. അതിന്റെ പ്രതിഫലനമായിരുന്നു കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ്.’- അദ്ദേഹം വ്യക്തമാക്കി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video