തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘം നിർദേശിച്ചത് അനുസരിച്ച് ഡയാലിസിസ് നൽകുന്നുണ്ട്.വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്. 11 മണിയോടെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി.
കടുത്ത ഹൃദയാഘാതത്തെ തുടർന്ന് പത്ത് ദിവസം മുൻപാണ് വിഎസിനെ തിരുവനന്തപുരം എസ്യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഎസിനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്നും എം.എ. ബേബി പറഞ്ഞു. തുടർന്ന് പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് ഒമ്പതാം ക്ലാസുകാരനായ വിദ്യാർഥിയാണ് ബൈക്ക് ഓടിച്ച് അപകടം വരുത്തിയതെന്നു കണ്ടെത്തിയത്. വീട്ടിൽ നിർത്തിയിട്ടിരുന്ന പിതാവിന്റെ ബൈക്കാണ് യാത്രക്ക് ഉപയോഗിച്ചത്. പ്രായപൂർത്തിയാകാത്തതിനാൽ കേസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറാനാണ് പൊലീസ് തീരുമാനം. ബൈക്കിന് ഇൻഷുറൻസ് ഇല്ലാത്തതിനാൽ ഉടമക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Leave feedback about this