കൊച്ചി: ജനുവരി 9 മുതല്‍ 12 വരെ ഇന്ത്യയില്‍ ഉടനീളമുള്ള ലുലു മാളുകളിലും ഹൈപ്പെര്‍മാര്‍ക്കറ്റുകളിലും നടക്കാനിരിക്കുന്ന ‘ലുലു ഫ്‌ലാറ്റ് 50 സെയിലിന്റെ’ ഭാഗമായി ഉണ്ണി മുകുന്ദന്‍ നായകനായി ഇതിനോടകം വന്‍വിജയമായി മാറിയ ‘മാര്‍കോ’ സിനിമയുടെ ചുവടുപിടിച്ച് റീലീസ് ചെയ്ത പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തരംഗമായി മാറിയത്. നായകന്‍ ഉണ്ണി മുകുന്ദനും നിര്‍മ്മാതാവ് ഷെരീഫും ഇന്‍സ്റ്റാഗ്രാമില്‍ ഇത് പങ്കുവെച്ചിട്ടുമുണ്ട്. എല്ലാ വര്‍ഷവും ജനുവരിയിലും ജൂലൈയിലും നടക്കുന്ന ലുലു ഫ്‌ലാറ്റ് 50 സെയിലില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇലെക്ട്രിക്കല്‍ ഉപകരണങ്ങള്‍, ഗ്രോസറി തുടങ്ങിയവയെല്ലാം നേര്‍ പകുതിവിലയില്‍ വാങ്ങാനുള്ള അവസരമാണ് ലുലു ഒരുക്കുന്നത്. ഓഫര്‍ പ്രമാണിച്ച് ഈ ദിവസങ്ങളില്‍ ലുലു മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും കൂടുതല്‍ നേരം പ്രവര്‍ത്തിക്കും. വമ്പന്‍ ഓഫറുകളും അതിശയകരമായ ജനപങ്കാളിത്തവും കാരണം ഇതിന് മുന്‍പും ലുലു ഫ്‌ലാറ്റ് 50 സെയില്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.
Leave a Comment