loginkerala breaking-news കലൂർ സ്റ്റേഡിയത്തിന്റെ ​ഗാലറിയിൽ നിന്ന് കാൽവഴുതി വീണ് ഉമാ തോമസ് എം.എൽ.എയ്ക്ക് ​ഗുരുതര പരിക്ക്
breaking-news Kerala news

കലൂർ സ്റ്റേഡിയത്തിന്റെ ​ഗാലറിയിൽ നിന്ന് കാൽവഴുതി വീണ് ഉമാ തോമസ് എം.എൽ.എയ്ക്ക് ​ഗുരുതര പരിക്ക്

കൊച്ചി; കലൂർ സ്റ്റേഡിയത്തിന്റെ ​ഗാലറിയിൽ നിന്ന് കാൽവഴുതി വീണ് തൃക്കാക്കര എം.എൽ.എ ഉമാ തോമസിന് ​ഗുരുതര പരിക്ക്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പരിപാടിക്കിടെ ആയിരുന്നു സംഭവം. നൃത്തപരിപാടിയില്‍ പങ്കെടുക്കാനാണ് ഉമാ തോമസ് സ്‌റ്റേഡിയത്തിലെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

സ്‌റ്റേജിലേക്ക് കയറുമ്പോഴാണ് അപകടം നടക്കുന്നത്. സ്‌റ്റേജിന്റെ കൈവരിയില്‍ നിന്ന് ഉമാ തോമസ് താഴെ വീഴുകയായിരുന്നു. വീഴ്ചയില്‍ എം.എല്‍.എയുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എം.എല്‍.എ യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് പത്തടിയോളം ഉയരത്തില്‍ നിന്നാണ് താഴെ വീണതെന്നാണ് വിവരം. വി.ഐ.പി ഗാലറിയില്‍ നിന്നാണ് അപകടം. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച എം.എൽ.എയുടെ സ്കാനിങ് ഉൾപ്പെടെ കഴിഞ്ഞ ശേഷമേ പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമാകൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Exit mobile version