തിരുവനന്തരപുരം: ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ സിപിഎം പ്രവർത്തകരുടെ ആക്രമണത്തില്‍ രണ്ടുപേർ കൂടി പിടിയില്‍.നരുവാമൂട് സ്വദേശി കിരണ്‍, വട്ടിയൂർക്കാവ് സ്വദേശി അനില്‍ എന്നിവരാണ് പിടിയിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം ഏഴായി. ബുധനാഴ്ച രാത്രിയോടെ അഞ്ചുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസില്‍ 40 സ്ഥലത്ത് പരിശോധന നടത്തിയതായി പൊലീസ് അറിയിച്ചു.
അക്രമത്തില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം കോർപറേഷൻ മുൻ കൗണ്‍സിലർമാരായ ഐ പി ബിനു, ആറ്റുകാല്‍ ഉണ്ണി എന്നിവർ ഉള്‍പ്പെടെ ഉള്ള മറ്റ് പ്രതികള്‍ ഒളിവിലാണ്. ഇവരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. നിലവില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിപിഎം പ്രവർത്തകർക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യും. പൊലീസിനെ ആക്രമിച്ചതിനാണ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുക. അറസ്റ്റിലായ അഞ്ച് സിപിഎം പ്രവർത്തകരെ ഇന്ന് റിമാൻഡ് ചെയ്യും.

Leave feedback about this