തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര മണ്ണക്കല്ല് ബൈപാസില്‍ വെച്ചായിരുന്നു തീപിടിത്തം. ബസിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. റേഡിയേറ്ററില്‍ നിന്ന് തീ ഉയരുകയായിരുന്നു.
നാൽപ്പതു പേരാണ് ബസിൽ ഉണ്ടായിരുന്നത്. തീ ഉയരുന്നതുകണ്ട് യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
Leave feedback about this