ന്യൂഡൽഹി: ഇസ്രയേൽ-അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഡൽഹിയിലെ ഇറാൻ എംബസിയിൽ രാഷ്ട്രീയ നേതാക്കളുടെ സന്ദർശനം. പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, ബിജെപി നേതാവ് മുഖ്താർ അബ്ബാസ് നഖ്വി എന്നിവർ എംബസിയിലെത്തി അനുശോചനം രേഖപ്പെടുത്തി.
ഖമനയ്യുടെ മരണത്തെ ‘രക്തസാക്ഷിത്വം’ എന്ന് വിശേഷിപ്പിച്ച മെഹബൂബ, കാഷ്മീരിലെ ജനങ്ങൾ ഇറാന്റെ ധീരരായ ജനതയ്ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചു.
