movies

‘ഇത് ഞാൻ ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാണ് മോനെ’; രാവണപ്രഭുവിന്റെ റിലീസ് മാറ്റാവോയെന്ന് ഷറഫുദ്ദീൻ, ലാലേട്ടന്റെ മാസ് മറുപടി

രാവണ പ്രഭു റീ റിലീസ് തീയറ്ററുകളിൽ തകർത്ത് മുന്നേറുകയാണ്. പുതിയ സിനിമകളുടെ റിലീസിനെ പോലും അട്ടിമറിച്ചാണ് കുതിപ്പ് തുടരുന്നത്. പുതിയ ചിത്രമായ പെറ്റ് ഡിറ്റക്ടീവിന്റെ പ്രൊമോഷൻ ഭാഗമായി ചെയ്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹൻലാലിനെ ഫോണിൽ വിളിച്ച് രാവണപ്രഭു റിലീസ് തീയതി മാറ്റാമോയെന്നാണ് ഷറഫുദ്ധീൻ ആദ്യം ചോദിക്കുന്നത്. തന്റെ കൈയ്യിലുള്ള പൈസ മുഴുവൻ ഇട്ടിട്ടാണ് ഈ സിനിമ ചെയ്തതെന്നും രണ്ടു മോഹൻലാലിനെ താങ്ങാൻ കഴിയില്ലെന്നും നടൻ പറഞ്ഞു. ‘ഇത് ഞാൻ ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാണ് മോനെ’ എന്ന രാവണപ്രഭുവിലെ മാസ്സ് ഡയലോഗ് പറഞ്ഞാണ് മോഹൻലാൽ ഫോൺ നിർത്തുന്നത്. അതുകൊണ്ട് പെറ്റ് ഡിറ്റക്ടീവിന്റെ റിലീസ് ഒക്ടോബർ പത്താം തീയതിയിലേക്ക് മാറ്റിയെന്നും ഷറഫുദ്ധീൻ പറഞ്ഞു.

മോഹൻലാലിനെ ഫോണിൽ വിളിച്ച് റിലീസ് തീയതി മാറ്റാമോ എന്ന് അപേക്ഷിക്കുന്ന ഒരു തമാശ വീഡിയോയാണ് ഷറഫുദ്ധീൻ ഇപ്പോൾ പങ്കുവെച്ചത്. ആരാധകരും സിനിമാപ്രേമികളും ഇരുകയ്യും നീട്ടിയാണ് ഈ പ്രോമോ വീഡിയോയയെ സ്വീകരിച്ചത്. ‘ഷറഫുദ്ധീൻ കലക്കി’, ‘ഇതിലും മികച്ച പ്രൊമോഷൻ വേറെയില്ല’, ‘പ്രൊമോഷൻ ചെയ്യാൻ എനിക്ക് ഒരുത്തന്റെയും ആവശ്യമില്ല’, എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video