loginkerala breaking-news ഏറ്റുമാനൂർ ക്ഷേത്രത്തിൽ സഹസ്രകലശകുടം സമർപ്പണം നടത്തി സുരേഷ് ​ഗോപി
breaking-news Kerala

ഏറ്റുമാനൂർ ക്ഷേത്രത്തിൽ സഹസ്രകലശകുടം സമർപ്പണം നടത്തി സുരേഷ് ​ഗോപി

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഏറ്റുമാനൂരപ്പൻ ഭക്തജന കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടന്ന സഹസ്രകലശകുടം സമർപ്പണം ഭക്തിനിർഭരമായി. സഹസ്ര കലശ കുടങ്ങളുടെ സമർപ്പണം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. ക്ഷേത്ര ബിംബത്തിന് ധാരയ്ക്കാ‌യുള്ള 40 ചെമ്പ് കുടങ്ങൾ സുരേഷ് ഗോപിയാണ്‌ സമർപ്പിച്ചത്. ഭക്തജന കൂട്ടായ്‌മയുടെ നേതൃത്വത്തിൽ സമർപ്പിച്ചത് 1100 ചെമ്പ് കുടങ്ങളാണ്.

ഞായറാഴ്‌ച രാവിലെ എട്ടു മണിയോടെ ക്ഷേത്ര ദർശനം നടത്തിയ ശേഷമാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സഹസ്രകലശ കുട സമർപ്പണം നിർവഹിച്ചത്. ഏറ്റുമാനൂരപ്പൻ ഭക്തജന കൂട്ടായ്‌മയുടെ നേത്യത്വത്തിലുള്ള 1100 ചെമ്പ് കുടങ്ങളും, സുരേഷ് ഗോപിയുടെ വകയായി ക്ഷേത്ര ബിംബത്തിന് ധാരയ്ക്കായുള്ള 40 ചെമ്പുകുടങ്ങളും ഏറ്റുമാനൂർ ദേവസ്വം അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ അഭിലാഷ് എസിനാണ് കൈമാറിയത്.

Exit mobile version