കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്ന അമൃത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എം.പി
കോഴിക്കോട് എം.പി. എം.കെ. രാഘവൻ, പാലക്കാട് ഡി.ആർ.എം സതേൺ റെയിൽവേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കൺസ്ട്രക്ഷൻ എന്നിവർക്കൊപ്പം സ്റ്റേഷൻ പരിസരം സന്ദർശിക്കുകയും നിർമ്മാണ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ചെയ്തു.

യാത്രക്കാർക്കായി നിർമ്മിക്കുന്ന വിശാലമായ കോൺകോഴ്സ്, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, കിഴക്കേ കവാടത്തിലെ വികസന പ്രവർത്തനങ്ങൾ എന്നിവ നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി

Leave feedback about this