breaking-news India Kerala

കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും; ചർച്ചകളുടെ ആവശ്യമില്ലെന്ന് സണ്ണി ജോസഫ്

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. നേ​താ​ക്ക​ളു​മാ​യി ഇ​നി ച​ർ​ച്ച​യു​ടെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡ് അ​റി​യി​ക്കും. തീ​യ​തി പ​റ​യാ​നി​ല്ല. ഇ​ന്ന് ത​ന്നെ പ്ര​ഖ്യാ​പി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ല്ല.

“ജ​ന​മ​ന​സി​ലെ അ​പ്രി​യം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വി​വാ​ദ​ങ്ങ​ളി​ൽ ന​ട​പ​ടി ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ​വ​രും ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​ഹു​ൽ ഗാ​ന്ധി​യും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ആ​ണ് മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​ക. അ​വ​രു​ടെ മു​ന്നി​ൽ വ്യ​ക്ത​മാ​യ മാ​ന​ദ​ണ്ഡ‍​ങ്ങ​ളു​ണ്ട്.’-​സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​ന​ത്തി​ന് കാ​തോ​ര്‍​ത്ത് ആ​റാം നാ​ളും കാ​ത്തി​രി​ക്കു​ക​യാ​ണ് കേ​ര​ളം. തീ​രു​മാ​നം ഹൈ​ക്ക​മാ​ന്‍​ഡി​ന് വി​ട്ടി​രി​ക്കു​ക​യാ​ണ് നേ​താ​ക്ക​ള്‍. ഇ​ന്നോ നാ​ളെ​യോ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video