Kerala

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 15 ആം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി

കൊച്ചി: സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 15 ആം വാർഷിക ആഘോഷങ്ങൾ സിറ്റി പോലീസ് ആസ്ഥാനത്ത് എസ്.പി.സി പതാക ഉയർത്തി പോലീസ് കമ്മീഷണർ പി. വിമലാദിത്യ െഎ.പി.എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ നോഡൽ ഓഫീസർ ഡി.സി.പി അഡ്മിൻ & ക്രൈംസ്. വിനോദ് പിള്ള, ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി എം. ബി. ലത്തീഫ്, അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ. സൂരജ് കുമാര്‍ എം.ബി തുടങ്ങിയവരും, എറണാകുളം ഗവ. ഗേള്‍സ് എച്ച്. എസ്, സെന്‍റ് ആല്‍ബര്‍ട്ട്സ് എച്ച്. എസ്. എസ് എന്നീ സ്ക്കൂളുകളിലെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളും, ചടങ്ങിൽ പങ്കെടുത്തു.

കേഡറ്റുകൾക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ച കമ്മീഷണർ എല്ലാവർക്കും ആശംസകളും നേർന്നു. കൊച്ചിയിലെ എസ്.പി.സി സ്ക്കൂൾ തലങ്ങളിലും ഇന്ന് പതാക ഉയർത്തലും, ലഹരി വിരുദ്ധ പ്രതിജ്ഞയും, കലാപരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ആഘോഷ പരിപാടികളുടെ ഭാഗമായ പരേഡ് അഞ്ചിന് 8.30 ന് തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കും. മട്ടാഞ്ചേരി സബ്ഡിവിഷനിലെ ആറ് ഹൈസ്ക്കൂളുകളിലെ പരിശീലനം പൂർത്തിയാക്കിയ 259 കേഡറ്റുകൾ പങ്കെടുക്കും.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video