breaking-news

പ്രസ്ഥാനത്തിന് ‌അവമതിപ്പുണ്ടാക്കുന്ന ഏതു വലിയ മാവായാലും മുറിച്ചു മാറ്റപ്പെടേണ്ടി വരും; രാഹുലിനെതിരെ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി ഷഹനാസ്

തിരുവനന്തപുരം:യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺ​​ഗ്രസിൽ തന്നെ എതിർപ്പ്. രാജി ആവശ്യമുയർന്നതോടെ സംസ്ഥാന നേതൃത്വത്തോട് പലരും പരസ്യമായ പ്രതികരണം അറിയിച്ച് രം​ഗത്തെത്തി. യൂത്ത് കോൺ​ഗ്രസിലെ വനിത അം​ഗങ്ങൾ പോലും പ്രതികരിച്ച് രം​ഗത്തെത്തുമ്പോൾ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷഹനാസ് എ സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റും രാഹുലിനെ പ്രതിരോധത്തിലാക്കുകയാണ്. അനേകം പേരുടെ ചോരയും നീരും നൽകി പടുത്തുയർത്തിയ പ്രസ്ഥാനത്തിന് ‌ അവമതിപ്പുണ്ടാക്കുന്ന ഏതു വലിയ മാവായാലും മുറിച്ചു മാറ്റപ്പെടേണ്ടി വരുമെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ ഷഹനാസ് പരസ്യ പ്രതികരണം. .രാഹുലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ പ്രതിഷേധം ശക്തമാകുകയാണ്. പാലക്കാട്ടെ എം.എൽ.എ ഓഫീസിൽ രാഹുലിനെതിരെ കരി ഓയിൽ പ്രകടനം നടത്തിയാണ് പ്രകടനവുമായി ഡി.വൈ.എഫ്.െഎ രം​ഗത്തെത്തിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:-

അനേകം പേരുടെ ചോരയും നീരും നൽകി പടുത്തുയർത്തിയ പ്രസ്ഥാനത്തിന് ‌
അവമതിപ്പുണ്ടാക്കുന്ന ഏതു വലിയ മാവായാലും മുറിച്ചു മാറ്റപ്പെടേണ്ടി വരും…

ഷഹനാസ്. എ. സലാം
യൂത്ത്കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video