breaking-news

”പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടണമെന്ന് ” ഹൈക്കമാന്റിന്റെ നിലപാട് അന്തിമം; തരൂരിൽ തളർന്ന് കോൺ​​ഗ്രസ്

തിരുവനന്തപുരം: അടിയന്തരാവസ്ഥയ്‌ക്കെതിരെ ലേഖനമെഴുതിയ ശശി തരൂരിനെതിരെ കോൺ​ഗ്രസിൽ പടപ്പുറപ്പാട്. സഞ്ജയ് ​ഗാന്ധിയേയും ഇന്ദിരാ ​ഗാന്ധിയേയും വിമർശിച്ച് ലേഖനമെഴുതിയതിൽ തരൂരിനെ വിചാരണ ചെയ്യാനാണ് ഒരു വിഭാ​ഗം കോൺ​ഗ്രസ് നേതാക്കളുട നീക്കം. ഹൈക്കമാന്റിനടക്കം വിഷയം ധരിപ്പിച്ച് മുന്നോട്ട് പോകാനാെരുങ്ങുകയാണ്. മുൻപ് മഹാത്മാ ​ഗന്ധിക്കെതിരെ നടത്തിയ പ്രസം​ഗത്തോടെയാണ് തരുരിന്റെ കോൺ​ഗ്രസ് വിരുദ്ധ നീക്കം സജീവമായത്. ഇതാണ് പാർട്ടിയേയും പ്രവർത്തകരേയും ചൊടിപ്പിച്ചത്. ഇന്ത്യ വിഭജനത്തിൽ പാകിസ്ഥാനൊപ്പം നിന്ന നിലപാടാണ് മഹാത്മാ ​ഗാന്ധി സ്വീകരിച്ചതെന്ന തരൂരിന്റെ അസ്ഥാനത്തെ പ്രസം​ഗം ഹൈക്കമാന്റിനെ ചൊടിപ്പിച്ചിട്ടുണ്ട്.

മോദിയുടെ പ്രത്യേക പ്രതിനിധി സംഘത്തിൽ കോൺ​ഗ്രസിൽ കൂടിയാലോചിക്കാതെ തരൂർ പോയത് ഉൾപ്പടെ പാർട്ടിയിൽ അമർഷം പുകയുകയാണ്. മുതിർന്ന നേതാക്കളായ കെ.സി വേണു​ഗോപാൽ ഉൾപ്പടെയുള്ളവർ ഈ എതിർപ്പ് പരസ്യമാക്കിയിരുന്നു. പിന്നാലെയാണ് കേരള മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും അർഹൻ എന്ന നിലയയിൽ തരൂർ ഒരു പോളിങ്ങും നടത്തിയത്. എന്നാൽ കേരള പ്രദേശ് കോൺ​ഗ്രസ് ഘടകത്തിൽ തരൂർ വിരുദ്ധ മുദ്രാവാക്യം ഉയർന്നതോടെ തരൂരിന്റെ നിലപാട് എന്താകുമെന്ന് കണ്ടറിയേണ്ടി വന്നേക്കും.. തരൂരിന്റെ മോദി സ്‌തുതിയെ കോൺഗ്രസിൽ വിവാദമായിരിക്കെയാണ് പാര്‍ടിയെ പ്രതിസന്ധിയിലാക്കിയ പുതിയ ലേഖനം പുറത്തുവന്നതും.

ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായമായാണ്‌ അടിയന്തരാവസ്ഥയെ ലേഖനത്തിൽ തരൂർ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ‘പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിലേക്ക് ചാഞ്ഞാൽ വെട്ടി കളയുകയേ നിവൃത്തിയുള്ളു’ എന്ന് കെ സി ജോസഫ് സമൂഹമാധ്യമത്തിൽ പ്രതിഷേധം അറിയിച്ചത്.

പാർട്ടിക്കുള്ളിൽ ശ്വാസം മുട്ടുന്നെങ്കിൽ പുറത്ത് പോകാമെന്നും ഇഷ്ടമുള്ള പാർട്ടി തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നുമാണുമായിരുന്നു മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരനും പ്രതിഷേധം അറിയിച്ച് രം​ഗത്തെത്തിയത്. തരൂരിന് ഇനി പാർട്ടിയിൽ രണ്ട് വഴികളാണുള്ളതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒന്നെങ്കിൽ പാർട്ടിയിൽ തുടരണമെന്നും അല്ലെങ്കിൽ പാർട്ടി നൽകുന്ന ചുമതലകൾ അച്ചടക്കത്തോടെ നിർവഹിക്കണമെന്നും മുരളീധരന്റെ മറുപടി എത്തിയത്. എന്നാൽ തരൂർ ബി.ജെ.പിയിലേക്ക് ചേക്കേറുമോ എന്ന ചർച്ചകളും സജീവമായി തുടരുകയാണ്. കോൺ​ഗ്രസിന്റെ വിശ്വപൗരനായി മാറിയ തരൂർ പാർലമെന്റിൽ പാർട്ടിയുടെ നാവാണ്. എന്നാൽ തുടർച്ചയായുള്ള മോദി സ്തുതിയും പാർട്ടി വിരുദ്ധമായ നിലപാടുകളും കൊണ്ടു തന്നെ തരൂർ കോൺ​ഗ്രസിന് അപ്രിയനായി മാറുകയും ചെയ്യുകയാണ്. വിവാദങ്ങളിൽ തരൂർ സ്വീകരിക്കുന്ന നിലപാട് അന്തിമമാകും.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video