breaking-news

സാനുമാഷിന്റെ സംസ്കാരം ഇന്ന്; വിട ചൊല്ലാനൊരുങ്ങി സാഹിത്യ കേരളം

കൊ​ച്ചി: പ്ര​ഫ​സ​ർ എം.​കെ. സാ​നു​വി​ന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്. രാ​വി​ലെ എ​ട്ടോ​ടെ മൃ​ത​ദേ​ഹം ഇ​ട​പ്പ​ള​ളി അ​മൃ​ത ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ നി​ന്ന് കൊ​ച്ചി കാ​രി​യ്ക്കാ​മു​റി​യി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ഒ​മ്പ​തു മു​ത​ൽ വീ​ട്ടി​ൽ പൊ​തു​ദ​ര്‍​ശ​നം.പത്ത്മു​ത​ൽ എ​റ​ണാ​കു​ളം ടൗ​ൺ ഹാ​ളി​ൽ പൊ​തു​ദ‍​ർ​ശ​നം ന​ട​ക്കും.

ദീ​ർ​ഘ​കാ​ലം എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ളേ​ജി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്രൊ​ഫ​സ‍​ർ എം ​കെ സാ​നു​വി​ന് ശി​ഷ്യ​ഗ​ണ​ങ്ങ​ളും കൊ​ച്ചി പൗ​രാ​വ​ലി​യും ഇ​ന്ന് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കും.വൈ​കു​ന്നേ​രം അ​ഞ്ചി​ന് എ​റ​ണാ​കു​ളം ര​വി​പു​രം ശ്മ​ശാ​ന​ത്തി​ലാ​ണ് സം​സ്കാ​രം ന​ട​ക്കു​ക. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം​ട അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു മ​ല​യാ​ള സാ​ഹി​ത്യ​ത്ത​റ​വാ​ട്ടി​ലെ കാ​ര​ണ​വ​രാ​യ സാ​നു​മാ​ഷി​ന്‍റെ വി​യോ​ഗം.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video